ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പിൽ ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽ
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,  വിനയ്റോയ് , മന്ദിര ബേബി, അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.  ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകൾ വിട്ടത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്. 50 കോടിയിൽ പരം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു മുഖ്യ ആകർഷണം. ക്ലൈമാക്സ് രംഗത്തിലെ ഫ്ലൈറ്റ് ഫ്ലൈറ്റ് രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 31 മുതൽ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.സീ5 പി ആർ ഓ-വിവേക് വിനയരാജ്.

News Desk

Recent Posts

റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കും, റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ

റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കും, റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി…

3 minutes ago

ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ? മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി:മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.  വിമർശനം പൊതു ഇടങ്ങളിൽ നടത്തിയത്…

1 hour ago

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ്‌ ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി.  വായനശാല…

2 hours ago

ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ…

2 hours ago

ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം വയോധികൻ അറസ്റ്റിൽ.

തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്.  തുടർന്ന് കുടുംബം  പോലീസിൽ പരാതി…

10 hours ago

മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.

വളപട്ടണം:മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്,എടക്കാട് ബൈത്തുല്‍നിസാറിലെ ടി…

11 hours ago