Categories: Kerala News

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റരൊളുടെ പരിചരം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എന്‍എം വിജയന്‍. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയ കാലത്ത് ദീര്‍ഘകാലം പ്രസിഡന്റായിരുന്നു.ആദ്യം ബത്തേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ തുടരുന്നു ഇരുവരുടെയും നില അതീവഗുരുതരമാണ്.

News Desk

Recent Posts

നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .

തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും.…

10 minutes ago

“അംബേദ്കർ അധിക്ഷേപം : അമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ് വി എസ് വി യുടെ ഹെഡ് പോസ്റ്റോഫീസ് മാർച്ച് “

പത്തനംതിട്ട : ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചഅമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ ഭൂ സമര…

2 hours ago

കാലം കടന്ന് എം ടി. ഇനിയില്ല ഇതിഹാസ കഥാകാരൻ, സംസ്കാരം വൈകിട്ട് 5 ന്.

കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി.…

13 hours ago

കുമ്പനാട്ട് ക്രിസ്തുമസ് കരാൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…

13 hours ago

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16…

1 day ago

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…

1 day ago