Categories: Kerala NewsKochi

കൊച്ചിയിൽ അനാശാസ്യം 12 അംഗ സംഘം പോലീസ് പിടിയിൽ.

എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിലാണ് സംഘം അനാശ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

സ്പായുടെ മറവിൽ അനാശ്യാസം നടത്തുന്നത് കൊച്ചിയിൽ മാത്രമല്ല,  കേരളത്തിൻ്റെ പല ഭാഗങ്ങളിലും തുടരുകയാണ്. ഒരെണ്ണം പിടിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. കൃത്യമായ വിവരങ്ങൾ തരുന്നവർ അവർക്ക് അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാകാതെ വരുമ്പോൾ ആണ്. അല്ലെങ്കിൽ പകയും കാരണമാകും. കേരളംമുഴുവൻ ഇന്ന് തഴച്ചുവളരുന്ന വ്യവസായമായി മാറി അനാശാസ്യം. എല്ലാവരുടേയും പിന്തുണ ഈ കാര്യത്തിൽ ഉണ്ടെന്നതാണ് ഇതു വളരാൻ കാരണം. മയക്കുമരുന്നു പോലെ അത്രമാത്രം പ്രതിസന്ധിയിലാണ് ഈ സ്പാ കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യവും.ഒരു കൂട്ടുകച്ചവടമായി മാറി കഴിഞ്ഞു. ആർക്കാണ് നിയന്ത്രിക്കാനാകുന്നത്.നാനാമേഖലകളിലും ഇതു വളരുകയാണ്. ക്ഷേമ സദനങ്ങളിൽ പ്പോലും ഇത്തരം പ്രവണതകൾ ഉണ്ട്. നാം ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽപ്പോലും ഇത്തരം പ്രവണതകൾ നടക്കുന്നു. കേരള പോലീസിൻ്റെ സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും.ഇതിൻ്റെ പേരിൽ മാധ്യമങ്ങളെ കടന്നാക്രമിക്കരുത്.

News Desk

Recent Posts

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16…

33 minutes ago

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…

3 hours ago

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…

4 hours ago

കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.

പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…

4 hours ago

ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.

കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ്…

4 hours ago

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം.…

4 hours ago