കൊലപാതക കാരണം പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാൽ, അഫാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഫർസാനയെ.

തിരുവനന്തപുരം: അഫാൻ തൻ്റെ കുടുംബത്തിൽ നടത്തിയ കൊലപാതകങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അല്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത്. താൻ ഇഷ്ടപ്പെട്ട ഫർസാനയെ ഉപേക്ഷിക്കാൻ ആകില്ലെന്ന കാരണം കൊലപാതകത്തിന് പ്രേരണയാകാം എന്ന കണ്ടെത്തൽ പോലീസിന് ഉണ്ടായതായി അറിയുന്നു. നാട്ടിൽ  സമാധനപ്രിയനായി കണ്ടിരുന്ന അഫാൻ്റെ ഈ കൊലപാതകം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. തൻ്റെ പ്രണയ ബന്ധത്തിന് എതിര് നിന്നവരെ എല്ലാം വകവരുത്തുകയും തൻ്റെ ഇഷ്ടപ്പെട്ട അനുജനെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകേണ്ടന്നും തൻ്റെ പ്രണയിനി ഇനി ഒറ്റപ്പെട്ട് ജീവിക്കണ്ടന്നും അഫാൻ തിരിച്ചറിഞ്ഞിട്ടുണ്ടാവും. പ്രണയം തലയ്ക്ക് പിടിച്ചതാണ് കൊലപാതകം നടത്താൻ പ്രേരണയായത് എന്ന് പോലീസ് അനുമാനിക്കുന്നു. എന്നാൽ ഈ പ്രണയ ബന്ധം നാട്ടുകാർക്ക് അറിയില്ലായിരുന്നു.

പ്രതി അഫാൻ ലഹരിക്ക് അടിമയെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകി ഫർസാനയെ വിളിച്ചിറക്കിക്കൊണ്ടുവന്ന് സ്വന്തം വീട്ടിൽ താമസം ആരംഭിച്ചത്. ഇതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനൊപ്പം ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, മകന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നാണ് പിതാവ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.അഫാന് സാമ്പത്തിക ബാധ്യതകളോ മാനസിക പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പിതാവ്; സൗദിയിൽ നിന്നും മകൻ മടങ്ങിപ്പോയ ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അബ്ദുൾ റഹീം.ഫർസാനയിൽ നിന്നും കുറച്ചു സാമ്പത്തികം വാങ്ങിയുട്ടെന്നും അറിയുന്നു. എന്നാൽ പിതാവ് പറയുന്നത് അതെല്ലാം തിരിച്ചു നൽകിയിട്ടുണ്ടെന്നാണ്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.

ന്യൂദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആശയവുമായി എത്തിപ്പെട്ട കോൺഗ്രസ് നേതാവിന് കോൺഗ്രസുകാർ വാതുക്കൽ തന്നെ ഇരുത്തിയതിൽ മന:പ്രയാസപ്പെട്ട്…

9 minutes ago

ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾ മരണപ്പെട്ടു.

എറണാകുളം: മൂവാറ്റുപുഴ ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് വാഴക്കുളം കാവനതടത്തിൽ ജോയ് ഐപ് (58) മരണമടഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ…

3 hours ago

ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.

തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ…

4 hours ago

കേരളം കണ്ട ഏറ്റവും വലിയ കൊലപാതകം 23 വയസ്സുകാരൻ്റെ പകയോ , എന്തിന് വേണ്ടി? കേരളം ചർച്ച ചെയ്യപ്പെടുന്നു.

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ…

12 hours ago

തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തള്ളിക്കളയുകജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സംഘടന.

06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും…

12 hours ago

കെ.ജി.ഒ.എഫ് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.

തിരുവനന്തപുരം: പുത്തന്‍ പ്രവണതകള്‍ ഏതെല്ലാം ഉണ്ടായാലും കെജിഒഎഫിന് ചില മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

13 hours ago