Categories: Kerala News

ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടരി എം വി ജയരാജൻ.

തളിപ്പറമ്പ:  ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന്സിപിഐ – എംജില്ലാ സെക്രട്ടരിഎം വിജയരാജൻപറഞ്ഞു .തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .65,550 പാർട്ടിഅംഗങ്ങളാണ് പാർട്ടിക്ക് ജില്ലയിലുള്ളത്.4381 ബ്രാഞ്ച് കമ്മിറ്റികളും,
249 ലോക്കൽ കമ്മിറ്റികളും,
18 ഏരിയാ കമ്മിറ്റികളുമുണ്ട്.ജില്ലയിലെ 1545 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 77 ശതമാനം വാർഡ് പ്രതിനിധികൾ എൽ ഡി എഫി ൻ്റെതാണ്.36 ഗ്രാമപഞ്ചായത്തുകളിൽ വനിതകളാണ് പ്രസിഡണ്ട്മാർ.ഇതിൽ ഭൂരിപക്ഷവും
സി പി ഐ – എം പ്രതിനിധികളാണ്.സാമൂഹ്യ രംഗത്തും സംഘടന രംഗത്തും സ്ത്രീകളെ വളർത്തി കൊണ്ടുവരികയെന്നതാണ് പാർട്ടിയുടെ നിലപാട്.പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും
എൽ ഡി എഫി
ൻ്റെതാണ്.പാർട്ടിയെ ഇനിയും ജില്ലയിൽ ശക്തിപ്പെടുത്താനുള്ള സംഘടനാ പരമായ ചർച്ചകൾ നടക്കും .
അഴിമതിയുടെ പുകമറ സൃഷ്ടിച്ച് വലതുപക്ഷ മാധ്യമങ്ങൾ
എൽ ഡി എഫി
നെ തകർക്കാൻ ശ്രമിക്കുകയാണ് .ഇവർക്ക് കൂട്ടായി ഒറ്റചങ്ങാതിമാരായി
കോൺഗ്രസ്,
ആർ എസ് എസ് ,
എസ് ഡി പി ഐ
യും ഉണ്ട്.നാടിനെ തകർക്കുന്ന തെറ്റായ രാഷ്ടീയക്കളിയാണ് ഇവർ സ്വീകരിക്കുന്നത്.എൽ ഡി എഫി
ൻ്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ
ഇവർക്ക് കഴിയില്ല .വർഗ-ബഹുജന
പ്രസ്ഥാനങ്ങളുടെ പിൻതുണയോടെ പാർട്ടി ശക്തിപ്പെട്ടു വരികയാണെന്നും ജയരാജൻ പറഞ്ഞു .

News Desk

Recent Posts

മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.

മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ…

6 hours ago

എലപ്പുള്ളിയുടെ വെള്ളം കുടി മുട്ടിക്കുന്ന ഏത് പദ്ധതിക്കും എതിരെ നാടിനും നാട്ടുകാർക്കും ഒപ്പം നിൽക്കും…രമേശ് ചെന്നിത്തല.

സർക്കാർ വിവാദ ഡിസ്റ്റിലറിക്ക് അനുമതി നൽൽകിയ എലപ്പുള്ളി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമായും തദ്ദേശ വാസികളുമായും സംസാരിച്ചു.എലപ്പുള്ളിയിൽ മുമ്പ് ഡിസ്റ്റി ലറിക്ക്…

13 hours ago

അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട്…

13 hours ago

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി…

14 hours ago

ഒരു ജാതി ജാതകം വീഡിയോ ഗാനം.

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "…

14 hours ago

രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായി.

കണ്ണൂർ:രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ…

20 hours ago