വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽ

കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ വീട്ടിൽ ക്രിസ്റ്റി മകൻ അഭിഷേക്(20) എന്നിവരാണ് പളളിത്തോട്ടം പോലീസിന്റെ പിടിയിലായത്. സ്‌കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ പക്കൽ നിന്നും ചെറിയ അളവിൽ ഗഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്ന് വിവരം പള്ളിത്തോട്ടം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഗഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയിരുന്ന പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകിയതിലൂടെ 7 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾ ചെയ്യ്തിരിക്കുന്നത്.
പള്ളിത്തോട്ടം പോലീസ് ഇൻസ്‌പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓ മാരായ സുനിൽ ലാസർ, മനോജ്, സി.പി.ഓ അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

News Desk

Recent Posts

മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.

മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ…

6 hours ago

എലപ്പുള്ളിയുടെ വെള്ളം കുടി മുട്ടിക്കുന്ന ഏത് പദ്ധതിക്കും എതിരെ നാടിനും നാട്ടുകാർക്കും ഒപ്പം നിൽക്കും…രമേശ് ചെന്നിത്തല.

സർക്കാർ വിവാദ ഡിസ്റ്റിലറിക്ക് അനുമതി നൽൽകിയ എലപ്പുള്ളി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമായും തദ്ദേശ വാസികളുമായും സംസാരിച്ചു.എലപ്പുള്ളിയിൽ മുമ്പ് ഡിസ്റ്റി ലറിക്ക്…

13 hours ago

അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട്…

13 hours ago

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി…

14 hours ago

ഒരു ജാതി ജാതകം വീഡിയോ ഗാനം.

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "…

14 hours ago

രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായി.

കണ്ണൂർ:രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ…

20 hours ago