തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ നിർദ്ദേശം. ജീവനക്കാരുടേയും പെൻഷൻകാരുടേയും കാര്യത്തിൽ മൗനത്തിലാണ് ധനകാര്യ വകുപ്പും മന്ത്രിയും. ഒരു വിഭാഗം സംഘടനകൾ നടത്തിയ പണിമുടക്കം വിജയത്തിലെത്തിയതും കൂടുതൽ പേർ പണിമുടക്കത്തിന് രംഗത്തുവന്നതും സർക്കാരിന് തലവേദന തന്നെയെങ്കിലും ഇപ്പോൾ ഈ കാര്യത്തിൽ മൗനം പാലിക്കാനാണ് ധനവകുപ്പിന്റെ ആലോചന. ധനകാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പലരും വകുപ്പിൻ്റെഭാഗത്ത് നിന്ന് സംസാരിച്ചെങ്കിലും മന്ത്രി ഈ കാര്യത്തിൽ മൗനത്തിലാണ് എന്നതും സംഘടനകളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാകും. സൂചന പണിമുടക്ക് കൊണ്ടും യാതൊരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നതും ജീവനക്കാർ വലിയ സമരത്തിലേക്ക് പോകേണ്ടിവരും എന്നതും സംഘടനകൾ ആലോചിക്കുന്നുണ്ട്.എന്നാൽ അനിശ്ചിത കാല പണിമുടക്കം നടത്തുക പ്രയാസകരമാകും 32 ദിവസത്തെ പണിമുടക്കം തന്നെ എല്ലാ സംഘടനകളുടേയും യോജിച്ച പ്രക്ഷോഭമായിരുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. എൻജിഒ യൂണിയൻ ഉൾപ്പെടെ മുഴുവൻ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിലേക്ക് വന്നില്ലെങ്കിൽ പത്തൊൻപത് ശതമാനം ഡി.എയും ലീവ് സറണ്ടറും നഷ്ടമാകാനാണ് സാധ്യത. സർക്കാരിൻ്റെ അവസാന കാലത്ത് പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചു പിൻമാറുകയാവും ചെയ്യുക പങ്കാളിത്തപെൻഷൻ കാര്യത്തിൽ എന്ത് തീരുമാനമാകും സർക്കാർ എടുക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
സർക്കാർ വിവാദ ഡിസ്റ്റിലറിക്ക് അനുമതി നൽൽകിയ എലപ്പുള്ളി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമായും തദ്ദേശ വാസികളുമായും സംസാരിച്ചു.എലപ്പുള്ളിയിൽ മുമ്പ് ഡിസ്റ്റി ലറിക്ക്…
കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട്…
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി…
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "…
കണ്ണൂർ:രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ…
കോട്ടയം: കളക്ട്രേറ്റില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസറുടെ…