സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെനടപടി.

തിരുവനന്തപുരം:സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ്ആരോഗ്യവകുപ്പ് നടപടി എടുത്തത്.കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ ക്ലർക്കും, നഴ്സിം​ഗ് അസിസ്റ്റന്റുമാരും, അറ്റൻഡർമാരും ഉൾപ്പെട്ടിട്ടുണ്ട്.അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ അവസരമുണ്ടാക്കിയ  ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എംപ്ലോയ്മെൻറ് വഴിയും മറ്റും സർക്കാർ സർവീസിൽ താൽക്കാലികമായി വരികയും പിന്നീട് അവരെ സ്ഥിരമാക്കുകയും ചെയ്ത ജീവനക്കാരാണ് അധികവും ഇത്തരത്തിൽ അകപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് അറിയാത്തവരാണ് പല ജീവനക്കാരും എന്നതാണ് സത്യം. എന്നാൽ പെൻഷൻ കിട്ടുന്നത് സർക്കാർ ഫണ്ട് തന്നെയാണ് എന്ന് അവർക്ക് ബോധ്യപ്പെടുത്താൻ ആർക്കും കഴിയാത്തതും ഇങ്ങനെ ഒരു പ്രതിസന്ധിക്ക് കാരണമായത്. ഇതിൻറെ പിന്നിൽ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് മനസ്സിലാക്കി അത് കൃത്യമായി അന്നേ അവരിൽനിന്ന് തിരിച്ചുപിടിച്ചു എങ്കിൽ  ഇങ്ങനെ ഒരു കെണി അവർക്കുണ്ടാകുമായിരുന്നില്ല.പലരും ഇത്തരം വിവരങ്ങൾ അധികാരികളെ ധരിപ്പിച്ചിട്ടുണ്ടാവും. എന്നാൽ അത് വ്യക്തമായി മനസ്സിലാക്കി അതിൽ നടപടി എടുക്കുന്നതിൻഉയർന്ന ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റി എന്നതാണ് വാസ്തവം.

News Desk

Recent Posts

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16…

1 hour ago

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…

4 hours ago

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…

5 hours ago

കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.

പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…

5 hours ago

ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.

കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ്…

5 hours ago

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം.…

5 hours ago