തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തള്ളിക്കളയുകജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സംഘടന.

06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും വ്യക്തി കൾക്കോ, ഗവൺമെൻ്റിനോ, ആരോഗ്യ വകുപ്പിനോ എതിരെയല്ല ഈ സമ രം, മറിച്ച് ദീർഘനാളായി പബ്ലിക് ഹെൽത്ത് നഴ്‌സ് വിഭാഗം അനുഭവി ക്കുന്ന അവഗണനകളും, അവകാശലംഘനങ്ങളും, പ്രസ്‌തുത ആക്ഷേപം കൂടി ആയപ്പോൾ ജീവനക്കാർക്കുണ്ടായിരുന്ന ആത്മരോക്ഷം അണപൊട്ടി ഒഴുകി എന്നുള്ളതാണ്.

ജെ.പി.എച്ച്.എൻ. പ്രവേശന തസ്‌തികയുടെ (ജെ.പി.എച്ച്.എൻ. ഗ്രേഡ്-2) അടിസ്ഥാന യോഗ്യതയായി ഗവൺമെൻ്റ് നിശ്ചയിച്ചിട്ടുള്ളത് പ്ലസ്ട‌വും ഓക്സിലറി നഴ്‌സ് മിഡ് വൈഫറി കോഴ്‌സുമാണ്. എന്നാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2020-21-ൽ ജെ.പി.എച്ച്.എൻ. തസ്തി കയിലേക്ക് നടത്തിയ എഴുത്തു പരീക്ഷയിൽ ജനറൽ നഴ്സിംഗ്, ബി.എ സ്.സി. നഴ്‌സിംഗ് യോഗ്യത ഉള്ളവരെയും പരീക്ഷ എഴുതാൻ അനുവദി ക്കുകയും തുടർന്ന് നിയമനം നടത്തുകയും ചെയ്‌തു. ബഹു. കേരള ഹൈക്കോടതിയിൽ നിന്നും വ്യക്തത ആവശ്യപ്പെട്ടപ്പോൾ ഗവൺമെന്റോ, ആരോഗ്യ വകുപ്പ് അധികാരികളോ അറിയാതെ പി.എസ്.സി. ബഹു. ഹൈക്കോടതിയെ അറിയിച്ചത് ജനറൽ നഴ്‌സിംഗ് യോഗ്യത ജെ.പി.എച്ച്. എൻ. തസ്‌തികയുടെ ഉയർന്ന യോഗ്യത ആയി കണക്കാക്കാമെന്നാണ്.

സ്പെഷ്യൽ റൂൾ നിലനിൽക്കുന്ന ഒരു കാറ്റഗറിയുടെ വിദ്യാഭ്യാസ യോഗ്യത ഗവൺമെൻ്റ് അനുമതിയില്ലാതെ പി.എസ്.സി. തീരുമാനപ്രകാരം മാറ്റം വരുത്തുന്നത് ചട്ട ലംഘനം ആണ്. ഇത്തരത്തിൽ ഗവൺമെന്റിൽ നിന്നോ ആരോഗ്യ വകുപ്പിൽ നിന്നോ നിർദേശം ലഭിക്കാതെ പി.എസ്. സി.യെ തെറ്റിദ്ധരിപ്പിച്ചു ഇങ്ങനെ ഒരു തീരുമാനം ബഹു. കോടതിയെ അറിയിക്കാൻ പ്രേരണ നൽകിയത് ആരാണ് എന്ന് അറിയില്ല. ഇതിനെ തുടർന്ന് ജെ.പി.എച്ച്.എൻ./എ.എൻ.എം. കോഴ്‌സ്‌ കഴിഞ്ഞു നിൽക്കുന്ന ഉദ്യോഗാർത്ഥികൾ ബഹു. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യു കയും അതിന്റെ വാദം പൂർത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കേസിന്റെ വിധി ഇനിയും വന്നിട്ടില്ല.

ബഹു. സുപ്രീം കോടതിയിൽ, യോഗ്യതയുമായി ബന്ധപ്പെട്ട് കേസ് പരിഗണനയിലിരിക്കെ തന്നെ 2024 ഡിസംബർ മാസത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ, സ്റ്റേറ്റ് ഹെൽത്ത് സർവ്വീസസ് ഡിപ്പാർട്ട്മെന്റുകളിലേക്ക് ജെ.പി.എച്ച്.എൻ. തസ്‌തികയിൽ അപേക്ഷ ക്ഷണിക്കുകയും ടെക്ന‌ിക്കൽ ക്വാളിഫിക്കേഷനിൽ തത്തുല്യ യോഗ്യതയായി ജി.എൻ.എം./ബി.എസ്. സി. നഴ്സ‌ിംഗ് പരിഗണിക്കും എന്ന് നോട്ടിഫിക്കേഷനിൽ പരസ്യപ്പെടു ത്തുകയും ചെയ്തു.

കേരളത്തിലെ നാല് ഗവൺമെൻ്റ് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സ്‌കൂളുകളിൽ നിന്നായി 125 ഓളം കുട്ടികൾ ആണ് കോഴ്സ് പൂർത്തിക രിച്ചു വരുന്നത്. അതോടൊപ്പം വർഷം തോറും ചില പ്രൈവറ്റ് സ്ഥാപന ങ്ങളിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കി വരുന്ന കുട്ടികൾ ഉൾപ്പെടെ ആയി രത്തോളം ജെ.പി.എച്ച്. എൻ. ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കി കൊണ്ടാണ് പി.എസ്.സി.യുടെ ഈ നടപടി പി.എസ്.സി.യ്ക്ക് ലഭിച്ചിരി ക്കുന്ന അപേക്ഷകളുടെ എണ്ണം 19451 ആണ്.

സർക്കാർ തലത്തിൽ മാത്രം ജോലി സാധ്യതയുള്ള മെറിറ്റിൽ തന്നെ മറ്റു കോഴ്‌സുകൾക്ക് അഡ്‌മിഷൻ ലഭിക്കാൻ വേണ്ട മാർക്കും യോഗ്യ തയും ഉണ്ടായിട്ടും അതിനു കഴിയാത്ത തരത്തിൽ സാമ്പത്തിക ശേഷി കുറഞ്ഞ, ജോലി സാധ്യത മുന്നിൽ കണ്ടു കൊണ്ട് ജെ.പി.എച്ച്.എൻ. കോഴ്‌സ് തെരഞ്ഞെടുത്ത കുട്ടികളുടെ ഭാവി പാടെ അവഗണിച്ചു കൊണ്ടാണ് ഗവൺമെൻ്റ് തലത്തിലും, സ്വകാര്യ മേഖലയിലും ഒട്ടനവധി സാധ്യതകൾ ഉള്ള ഇതര നഴ്‌സിംഗ് വിഭാഗത്തെ ജെ.പി.എച്ച്.എൻ.മാരായി നിയമിക്കാൻ കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്.

 

19-01-2023 ലെ സർക്കാർ ഉത്തരവ് നമ്പർ 131/2023 എച്ച്. & എഫ്.ഡ ബ്ലു.ഡി. പ്രകാരം സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുമായി ബന്ധപ്പെട്ടതാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരുടെ ജോലി ഉത്ത രവാദിത്വങ്ങൾ. ആയതിനാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾക്ക് മാത്രമേ ആശാ പ്രവർത്തകരുടെ ഇൻസെൻ്റീവ് എൻട്രി നട ത്താൻ ജെ.പി.എച്ച്.എൻ. മാർക്ക് കഴിയുകയുള്ളൂ. കൂടാതെ ജെ.പി.എച്ച്. എൻ. ചെയ്യേണ്ട ജോലികൾ എന്താണെന്നുള്ള വ്യക്തമായ ഉത്തരവ് ഉണ്ടെങ്കിൽ പോലും, പലയിടത്തും ജെ.പി.എച്ച്.എൻ. വിഭാഗത്തെ കൊണ്ട് ഇതര കാറ്റഗറിയുടെ ജോലികൾ നിർബന്ധപൂർവ്വം ചെയ്യിക്കുന്നതും വലിയ മാനസിക സംഘർഷത്തിനിടയാക്കുന്നു.

2025 ജനുവരി 31 വരെ ആശമാരുടെ പ്രവർത്തനങ്ങൾക്കുള്ള ആശാ ഇ.സി. മാൻ സോഫ്റ്റ് വെയർ എൻട്രി ജെ.പി.എച്ച്.എൻ.മാർ ചെയ്തിട്ടു ള്ളതാണ്.

15-02-2025-ൽ ബഹു. ആരോഗ്യ വകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ സോഫ്റ്റ് വെയറിലെ അപാകതകൾ ചൂണ്ടിക്കാണിക്കുകയും അധികാരികൾക്ക് അത് ബോധ്യപ്പെടുകയും ചെയ്‌തിട്ടുള്ളതാണ്. ആയ തിനാൽ അപാകതകൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കി ആശമാർക്ക് ലഭി ക്കേണ്ട ഇൻസെൻ്റീവ് / ഓണറേറിയം കൃത്യമായി എൻട്രി വരുത്തുന്നതി നുള്ള നടപടികൾ ഉണ്ടാകുന്നത് വരെ നിസ്സഹകരണ സമരം തുടരുന്നതാ യിരിക്കും.

രോഗപ്രതിരോധ ക്യാമ്പുകൾ ഉൾപ്പെടെ ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും കൃത്യമായി നൽകികൊണ്ടുള്ള നിസ്സഹകരണ സമരമാണിത്.

യഥാർത്ഥ വസ്തുതകൾ ഇങ്ങനെ ആണെന്നിരിക്കെ ഇപ്പോൾ പ്രചരിക്കുന്ന വാസ്‌തവ വിരുദ്ധ പ്രസ്‌താവനകളും ആരോപണങ്ങളും ജീവന ക്കാരും പൊതു സമൂഹവും തള്ളി കളയണമെന്ന്കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സസ് ആൻഡ് സൂപ്പർവൈസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് മേരി ജോസഫും, ജനറൽ സെക്രട്ടറി ജയശ്രീ പി.കെയും അറിയിച്ചു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കേരളം കണ്ട ഏറ്റവും വലിയ കൊലപാതകം 23 വയസ്സുകാരൻ്റെ പകയോ , എന്തിന് വേണ്ടി? കേരളം ചർച്ച ചെയ്യപ്പെടുന്നു.

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ…

2 hours ago

കെ.ജി.ഒ.എഫ് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.

തിരുവനന്തപുരം: പുത്തന്‍ പ്രവണതകള്‍ ഏതെല്ലാം ഉണ്ടായാലും കെജിഒഎഫിന് ചില മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

3 hours ago

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം കോണ്‍ഗ്രസിന് വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലിയില്ല; പറയാത്ത കാര്യങ്ങളാണ്…

8 hours ago

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന…

8 hours ago

“ഭക്ഷണം വൈകി:ഹോട്ടലിന്റെ ചില്ലു ഗ്ലാസുകൾ തകർത്ത് ഭീഷണി മുഴക്കി പൾസർ സുനി”

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന്…

14 hours ago

“രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി വിറ്റു”

അഹമ്മദാബാദ്:രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി,മൂന്നു പ്രതികളെ കൂടി ഗുജറാത്ത് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരാളെ…

14 hours ago