കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയതാണ് . ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

വനമേഖലയിലാണ് ആക്രമണം. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം

വനത്തോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലാണ് കടുവ ആക്രമണം ഉണ്ടായത്. വയനാട് പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഈ മാസം 17നാണ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭീതി പരത്തുന്ന മറ്റൊരു കടുവ ആക്രമണം നടന്നത്. പ്രദേശത്തേക്ക് കുടുതല്‍ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്.

News Desk

Recent Posts

ഫെയർ വാല്യൂ തിരുത്തുന്നതിനായ് കൈക്കൂലി വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ.

ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു.…

3 hours ago

പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം…

3 hours ago

അക്ഷര ഡിജിറ്റൽ മാഗസിൻ 18 മത് ലക്കം പുറത്തിറങ്ങി

ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം  ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…

6 hours ago

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി   ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള…

6 hours ago

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ   കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…

6 hours ago

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ   തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ്…

6 hours ago