Categories: CrimeKerala News

ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കത്തിയെടുത്ത് കഴുത്തിൽ കുത്തി വലിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞു..

കോട്ടയം:കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്.ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ നേരത്തെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി വലിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞു.തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും, കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്തത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്‍സണ്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.ആതിരയെ കൊല ചെയ്ത ദിവസം രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം പെരുമാതുറയിലെ  എത്തി.കുട്ടിയെ സ്കൂൾ ബസ് കയറ്റാനുള്ള സമയം വരെ ഒളിച്ചു നിന്നു. ശേഷം 9 മണിയോടെ വീട്ടിലേക്ക് കടക്കുന്നു. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും ഇതിനായി പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു.പിന്നീട് ഇരുവരും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തികൊലപ്പെടുത്തി. എന്നിട്ട് ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ധരിച്ചു.ശേഷം ആതിരയുടെ സ്കൂട്ടറിൽ രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും കോട്ടയത്ത് എത്തിയത്.ജോണ്‍സന്‍റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ജോൺസൻ്റ് ഡിസ്ചാർജ് തീരുമാനിക്കു എന്ന് ഡോക്ടറന്മാർ പറഞ്ഞു..

News Desk

Recent Posts

ഫെയർ വാല്യൂ തിരുത്തുന്നതിനായ് കൈക്കൂലി വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ.

ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു.…

1 hour ago

പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം…

2 hours ago

അക്ഷര ഡിജിറ്റൽ മാഗസിൻ 18 മത് ലക്കം പുറത്തിറങ്ങി

ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം  ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…

4 hours ago

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി   ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള…

5 hours ago

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ   കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…

5 hours ago

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ   തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ്…

5 hours ago