Categories: Kerala News

വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയം പര്യാപ്തരാവണം നിയമസഭാ സ്പീക്കർ

കാസറഗോഡ്:സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗ്ഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി ജ്വലിത പ്രകാശനം ചെയ്യുക യായിരുന്നു അദ്ദേഹം. ഹരിത ഓഫീസ് പ്രഖ്യാപനവും നിയമസഭാ സ്പീക്കർ നിർവഹിച്ചു. സ്ത്രീകൾക്ക്സമൂഹത്തിൽ അർഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കണം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിയണം. സ്ത്രീകളോടുള്ള വിവേചനംഅവസാനിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കുടുംബശ്രീയിലൂടെ സാധിക്കുന്നൂ. സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് സ്പീക്കർ പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് ജീവനക്കാരനായ ചലച്ചിത്ര തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു.മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. കിലയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലിംഗപദവി പഠന പുസ്തകം ജ്വലിത ആസൂത്രണ സമിതി അംഗം കെ സുജാത പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി സത്യ, ടി രാജൻ, രമ പത്മനാഭൻ, മെമ്പർമാരായ എ വേലായുധൻ, ശൈലജ പഞ്ചായത്ത് സെക്രട്ടറി
കെ ബിജു മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ വി കുമാരൻ ,സി പ്രഭാകരൻ, എം രാജൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബങ്കളം കുഞ്ഞികൃഷ്ണൻ, പി പി രാജു ,ബി നാരായണൻ സിഡിഎസ് ചെയർപേഴ്സൺ വി വി ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ എ രമണി നന്ദിയും പറഞ്ഞു

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്.

കൊച്ചി:ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " ഫെബ്രുവരി ഇരുപത്തിയൊന്നിന്…

1 hour ago

ഒരു ജാതി ജാതകം,വിനീത് ശ്രീനിവാസൻ, നിഖില വിമൽ.

കൊച്ചി: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "…

1 hour ago

സ്റ്റാഫ് നേഴ്‌സ് ഒഴിവ്.

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ…

1 hour ago

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി

പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ…

10 hours ago

ബിൽബെൻസാ നീ …….?ഗദ്യകവിത, സുകേശൻ ചൂലിക്കാട്.

ബിൽബെൻസാ നീ ഇവിടെ എനിക്കായ് തുറന്ന വാതിൽ ആരോ ചാരിയിട്ടിരിക്കുന്നു. മടുപ്പു തോന്നാത്ത വികാരമായി എൻ്റെ പേശികൾ വലിഞ്ഞു മുറുകി.…

10 hours ago

രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു.

ന്യൂഡൽഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു. രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌…

20 hours ago