അജിതയ്ക്കും മക്കൾക്കും ധൈരത്തോടെ അന്തിയുറങ്ങാം. മുഖ്യമന്ത്രി നേരിട്ടെത്തി പാലുകാച്ചി.

കടയ്ക്കൽ: അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത തിരിച്ചറിഞ്ഞു വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണ്.

കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വി.എച്. എസ്. എസിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമ്മാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർത്ഥ്യമാക്കിയ ഈ സ്‌നേഹവീടിന്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമ്മിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്.

പിണറായി വിജയൻ
മുഖ്യമന്ത്രി.

News Desk

Recent Posts

കാലം കടന്ന് എം ടി. ഇനിയില്ല ഇതിഹാസ കഥാകാരൻ, സംസ്കാരം വൈകിട്ട് 5 ന്.

കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി.…

3 hours ago

കുമ്പനാട്ട് ക്രിസ്തുമസ് കരാൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…

3 hours ago

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16…

14 hours ago

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…

17 hours ago

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…

18 hours ago

കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.

പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…

18 hours ago