Categories: Kerala News

ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടി; മുഖ്യമന്ത്രി പിണറായി വിജയന്‍.

ജില്ലാ പഞ്ചായത്ത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് :ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട പിന്നിടുമ്പോള്‍ കാലാനുസൃതമായ മാറ്റം തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കും ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ഈ കെട്ടിടം ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സമഗ്ര വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ അധികാരം താഴെ തട്ടില്‍ എത്തുകയും ഓരോ നാടിനും അതിന്റെ പ്രത്യേകതകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് പ്രദേശ വാസികള്‍ തിരഞ്ഞെടുത്ത് നടപ്പിലാക്കിയപ്പോഴാണ് ജനകീയാസൂത്രണം കേരളത്തില്‍ അര്‍ത്ഥവത്തായത്. അധികാരവികേന്ദ്രീകരണം തീര്‍ത്തും ജന കേന്ദ്രീകൃതമാക്കി നാം കൈവരിച്ച നേട്ടത്തില്‍ നിന്നുമാണ് നവകേരള നവകേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ലക്ഷ്യം കൈവരിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ 250ലധികം ക്ലാസുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ജല ലഭ്യത ഉറപ്പാക്കാന്‍ എട്ട് കോടി രൂപ മുടക്കി ജല ബജറ്റ് തയ്യാറാക്കിയ ജില്ലാപഞ്ചായത്താണ് കാസര്‍കോടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നവംബര്‍ ഒന്ന് മുതല്‍ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. കാസര്‍കോട് ജില്ലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നു വരുന്നുണ്ട്. നേരത്തെ കണ്ടെത്തിയ 2768 കുടുംബങ്ങളില്‍

1800 കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും മാറ്റി ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ള കുടുംബങ്ങളെ കൂടി നവംബര്‍ ഒന്നിനകം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റങ്ങളുണ്ടാകുമ്പോള്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം. 900 ഓണ്‍ലൈന്‍ സേവനങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ ലഭ്യമാണ്. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ കെ സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നമ്മള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മികച്ച ജനകീയതയാണ് ക്യാമ്പയിനിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും സൗകര്യങ്ങളെയും സംയോജിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ സേവനങ്ങളും ടെലി മെഡിസിൻ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

രജിസ്ട്രേഷൻ മ്യൂസിയം ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
അധ്യക്ഷത വഹിച്ചു.ഭരണസംവിധാനത്തിൽ അധികാര വികേന്ദ്രീകരണം വാക്കുകളിൽ മാത്രം ഒതുക്കാതെ കർമരംഗത്ത് പ്രാവർത്തിക്കാമാക്കിയിട്ടുള്ളതാണ് കേരളത്തിലെ സർക്കാറെന്നും
അധികാരവികേന്ദ്രീകരണത്തിൻ്റെ ഏറ്റവും വലിയ സാക്ഷ്യമാണ് കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ഈ പുതിയ കെട്ടിടമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമനുള്ള ഉപഹാരവിതരണവും ജില്ലയുടെ സാമൂഹ്യ സാമ്പത്തിക റിപ്പോർട്ട് പ്രകാശനവും ജില്ലയുടെ സാമൂഹ്യ സാമ്പത്തിക റിപ്പോർട്ട് പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.മുഖ്യമന്ത്രിക്ക് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉപഹാരം നൽകി. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി.

ദർപ്പണം പദ്ധതി ഗുണഭോക്താക്കളായ വനിതകൾക്കുളള നൈപുണ്യ വികസനപരിശീലന സർട്ടിഫിക്കറ്റ് രാജ് മോഹൻ ഉണ്ണിത്താൻ എം പി. വിതരണം ചെയ്തു. അംഗീകൃത ലൈബ്രറികൾക്ക് പുസ്‌തകം ഫർണ്ണിച്ചർ വിതരണം എൻ.എ. നെല്ലിക്കുന്ന് എം എൽ എ യും ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം എം രാജഗോപാലൻ എം.എൽ.എ യും ഇല കുടുംബശ്രീ സംരംഭങ്ങൾക്ക് സബ്‌സിഡി വിതരണം ഇ ചന്ദ്രശേഖരൻ എം എൽ എ യും മികച്ച ബി.എം.സി പ്രഖ്യാപനം സി.എച്ച്. കുഞ്ഞമ്പു എം എൽ എ യും നിർവ്വഹിച്ചു. കൂടുതൽ പച്ചത്തുരുത്തുള്ള ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ജില്ലാ കളക്ടർ ഇമ്പശേഖർ നിർവ്വഹിച്ചു.

മികച്ച സ്നേഹാരാമം, മികച്ച പച്ചത്തുരുത്ത് പ്രഖ്യാപനം മുൻ എം പി പി കരുണാകരൻ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം,
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ഗീതാ കൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ. ശകുന്തള,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ, എസ്.എൻ സരിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. മനു, ജില്ലാ പഞ്ചായത്ത് അംഗം, ജാസ്മിൻ കബീർ
സിവിൽ സ്റ്റേഷൻ വാർഡ് മെമ്പർ ഖദീജ,
എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാ ദേവി,സാക്ഷരതാ മിഷൻ ഒലീന ടീച്ചർ , സംഘടനാ പ്രതിനിധികളായ
സി.പി.ബാബു, പി.കെ.ഫൈസൽ, കല്ലട്ര മാഹിൻ ഹാജി, എം.എൽ.അശ്വനി, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യൻ, വി.വി.കൃഷ്ണൻ, ബാങ്കോട് അബ്ദുൽ റഹ്മാൻ, എം.അനന്തൻ നമ്പ്യാർ, കരീം ചന്തേര, സണ്ണി അരമന, പി.ടി.നന്ദകുമാർ, ജെറ്റോ ജോസഫ്, വി.കെ.രമേശൻ, പി.പി.അടിയോടി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്‌ണൻ സ്വാഗതവും ഫിനാൻസ് ഓഫീസർ എം എസ്.ശബരീഷ് നന്ദിയും പറഞ്ഞു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ കേരളത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന ഒരു വന്‍കിട പദ്ധതിയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തൃശൂര്‍: കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ കേരളത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന ഒരു വന്‍കിട പദ്ധതിയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്…

2 hours ago

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം: എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു ജില്ലകളിൽ നേരിയ മഴയ്ക്ക്…

5 hours ago

അഭിനയ വിസ്മയം കെ പി എ സി ലളിത ഓർമ്മയായിട്ട് 3 വർഷം.

മാവേലിക്കര..അഭിനയിച്ച ചിത്രങ്ങളിൽ സ്നേഹമയിയായ അമ്മയായാലും ഏഷണിക്കാരിയായ അമ്മായിയമ്മയായാലും അയലത്തുകാരിയായാലും ലഭിച്ച വേഷമെല്ലാം ഗംഭീരമാക്കിയ സിനിമാ - നാടക വേദിയിലെ അതുല്യ…

5 hours ago

സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്…

6 hours ago

“കള്ളൻ ” പ്രദർശനത്തിന്.

ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത…

6 hours ago

സഹോദരനെ അനുജന്‍ കൊലപ്പെടുത്തി

സഹോദരനെ അനുജന്‍ കൊലപ്പെടുത്തി ചെങ്ങന്നൂര്‍: ചെങ്ങന്നൂർ തിട്ടമേൽ പ്രസന്നനെയാണ് ഇളയ സഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയാണ് കൊലപാതകം. കഴുത്തിൽ…

8 hours ago