തിരുവനന്തപുരം:ഫിലിം ഫെസ്റ്റിവൽ സമാപിക്കുന്നതിൻ്റെ തലേന്ന് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കുന്ന ടാഗൂർ തിയേറ്ററിൽ പോയി.
അക്കാഡമി പുറത്തിറക്കുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങുന്നത് ഫിലിം ഫെസ്റ്റിവൽ സമയത്താണ്……..
ചലച്ചിത്രസമീക്ഷ എന്ന അക്കാഡമിയുടെ മാസിക 50 രൂപയാണ് വില …… ഫെസ്റ്റിവൽ സമയത്ത് പഴയ ലക്കങ്ങൾ 25രൂപക്ക് വിൽക്കും……. കിഴക്കേകോട്ടയിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്നേടത്ത് ഇത് 15 രൂപക്ക് കിട്ടും എന്നതിനാൽ അവ വാങ്ങാറില്ല …….!
മൈത്രി ബുക്സിൻ്റെ സ്റ്റാളിൽ നിന്നും ഏതാണ്ടെല്ലാ സിനിമ പുസ്തകങ്ങളും വാങ്ങി. വെള്ളിത്തിരയിലെ പെണ്ണിടങ്ങൾ എന്ന 534 പേജുള്ള പുസ്തകം 500 രൂപയാണ് വില……! എന്നാലും വാങ്ങി…… ഒരു പാവം പെൺകുട്ടിയാണ് പുസ്തകം വിൽക്കാൻ ഉള്ളത്……. എത്ര വില കുറക്കും എന്ന് ചോദിച്ചു. 20% എന്ന് ഉത്തരം……. പതിവായി വാങ്ങുന്ന എനിക്ക് പ്രധാന പ്രസാധകർ ഗ്രന്ഥശാലകൾക്ക് നൽകുന്ന റിഡക്ക്ഷൻ തരാറുണ്ട് ……. അതിവിടേയും തരണം….. ആ കുട്ടി ഉടമസ്ഥനെ വിളിച്ച് ഫോൺ എനിക്ക് തന്നു…… പറഞ്ഞു വന്നപ്പോൾ ഞങ്ങൾ പരിചയക്കാരാണ്. ഒരു പുസ്തകം വാങ്ങാൻ ഞാനവിടെ പോയിട്ടുണ്ട്…….! എൻ്റെ ഫോൺ നമ്പരുകൾ ആ കുട്ടിക്ക് കൊടുക്കണേന്നു പറഞ്ഞു…. ഫോൺ ഞാൻ കൈമാറി…….! ഗ്രന്ഥശാലകൾക്കുള്ള റിഡക്ക്ഷൻ തന്നു ……..!പുറത്തേക്കിറങ്ങുമ്പോൾ പുനലൂർ സോമരാജൻ സർ മുന്നിൽ…….! പത്തനാപുരം ഗാന്ധിഭവൻ്റെ എല്ലാമെല്ലാം………! തലേന്ന് ഭാരത് ഭവനിൽ ഗാന്ധിഭവൻ്റെ നാടകം ഉണ്ടായിരുന്നു ……! പിന്നെ ഏതൊക്കെയോ മീറ്റിംഗുകൾ……! നമുക്കൊന്നിച്ചൊരു ഫൊട്ടൊ എടുക്കാം എന്നായി സോമരാജൻ സർ…..!
ക്യാമറകൾ മിന്നി …….
കാട്ടിലെ രണ്ടു മൃഗങ്ങളുടെ പടം എടുത്തോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പൂർത്തിയാക്കി ഒരു മാനും ഒരു കരടിയും …….!
ആരാ മാൻ എന്നായി സോമരാജൻ സർ ? അത് കാണുന്നവർക്കറിയാം എന്ന് എൻ്റെ ഉത്തരം……! സർ പോയി…….
പിന്നാലെ ഞാനും…….!
അക്കാഡമി ഫിലിം ഫെസ്റ്റിവലിനായി ഓരോ വർഷം എത്ര കോടി പൊടിക്കുന്നു ……! ഉദാഹരണത്തിന് കുറേ ലൈറ്റ് വാരി ഇടുന്നു…….. 10,000 സെറ്റ് ഇട്ടു എന്നു പറഞ്ഞാൽ ആരാ ഇത് എണ്ണുക ? 5000 മാത്രമേ ഇട്ടുള്ളൂ എന്ന് പറഞ്ഞാൽ ആരാ തർക്കിക്കുക?
4 നേരത്തെ ഭക്ഷണം …… ആരാ കൂപ്പണിൻ്റെ കണക്ക് നോക്കുന്നത്? ഇങ്ങിനെ ഒരുപാട് കാര്യങ്ങൾ പണമൊഴുക്കുന്നു……..! നേരത്തേ പറഞ്ഞ ചലച്ചിത്രസമീക്ഷ പഴയ കോപ്പിക്ക് 25 രൂപ ! പുതിയ പുസ്തകത്തിന് 10% മുതൽ 35% വരെ സ്വകാര്യ – സർക്കാർ സ്ഥാപനങ്ങൾ കൊടുക്കുമ്പോൾ അക്കാഡമി 10 പൈസ കുറക്കുന്നില്ല ……! അക്കാഡമിയുടെ അടുത്ത് ഇത്തിരി സ്ഥലം ഒപ്പിച്ച് സുധീർ പരമേശ്വരൻ എന്ന എഴുത്തുകാരനും കലാകാരനും ആയ സുഹൃത്ത് അടൂരിൻ്റെ എലിപ്പത്തായം എന്ന സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ച് വിൽപ്പനക്ക് വച്ചിരിക്കുന്നു. 132 പേജുള്ള പുസ്തകത്തിന് 300 രൂപ വില ……! വളരെ കൂടുതലാണ് വില സുധീറേ എന്നു പറഞ്ഞു തന്നെ ഒരു പുസ്തകം വാങ്ങിച്ചു ……! സുധീർ പരമേശ്വരനെപ്പോലുള്ള ഒറ്റയാൾ പോരാളികളെ പ്രോത്സാഹിപ്പിക്കണം സിനിമ പ്രേമികൾ ……. നിരവധി ഫെല്ലോഷിപ്പുകളും അവാർഡുകളും നേടിയ മനുഷ്യനാണ് സുധീർ പരമേശ്വരൻ ……..! ഇത്തവണ അക്കാഡമിയുടെ പുസ്തകസ്റ്റാൾ എവിടെയാണെന്നു പോലും അറിയാത്ത മൂലയിൽ കൊണ്ടിട്ടു…….! പ്രേംകുമാർ ശ്രദ്ധിക്കണം ഇക്കാര്യം കൂടി ……!
എന്തായാലും 29ാമത് ഫിലിം ഫെസ്റ്റിവൽ പ്രേംകുമാർ കുറ്റമറ്റതാക്കി…….!
ശുചീകരണ തൊഴിലാളികളെ ആദരിക്കാനും…… ടാഗൂർ തിയേറ്ററിനു മുന്നിലെ ട്രാഫിക്ക് കുരുക്കഴിക്കാനും അക്കാഡമി ചെയർമാനെന്ന ഭാരം ഒട്ടുമില്ലാതെ നടക്കാനും സമഭാവനയോടെ പെരുമാറാനും അറിയുന്ന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാനായി ലംബോ പ്രേമൻ എന്ന പ്രേംകുമാർ……!
കഴിയുമെങ്കിൽ മന്ത്രിയോട് നാല് ഏഷണി പറഞ്ഞ് പ്രേമനെ മഹേഷ് പഞ്ചുവിനെ രാജിവയ്പ്പിച്ച പോലെ ഒരു പാര പണിയണം പ്രിയപ്പെട്ടവർ ആരെങ്കിലും ……..!
ശാന്തിവിള ദിനേശ്.
തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം…
കൊല്ലം: കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക് വള്ളം മറിഞ്ഞ് ദാരുണാന്ത്യം.കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റിനാണ് മരിച്ചത്. ദിവസങ്ങളായി കുടിവെള്ളo…
അമിത് ഷാ രാജിവെയ്ക്കണമെന്ന രാഷ്ട്രപതിക്കുള്ള നിവേദനം കളക്ടര്‍ക്ക് കൈമാറും ബി.ആര്‍.അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് നടത്തുന്ന രാജ്യവ്യാപക…
വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിത മേഖലകളിൽ 42 ദിവസത്തെ മെഡിക്കൽ ക്യാമ്പിന് ശേഷം മെഡിക്കൽ സർവീസ് സെൻറർ സാന്ത്വന പ്രവർത്തനങ്ങൾ…
കൊല്ലം:അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സി ബി…
കൽപ്പറ്റ:സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍…