മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇതിനായി ജില്ലാതലങ്ങളില്‍ ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സുമായി സംയോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
2024 ല്‍ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കൈവശം വെച്ചതിനും കടത്തിക്കൊണ്ടുവന്നതിനും 258 കേസുകളില്‍ 239 കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളതും 565 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ഇതില്‍ 4500 കിലോഗ്രാം കഞ്ചാവും 24കിലോഗ്രാം എം.ഡി.എം.എയും ഉള്‍പ്പെടുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണെന്നും മറ്റു കുറ്റകൃത്യങ്ങള്‍ അനേഷിക്കുന്നതിലുള്ള അതേ ജാഗ്രത സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലും വേണമെന്നും കുറ്റവാളികള്‍ ശിക്ഷിപ്പെടാത്ത ഓരോ കേസുകളും ജില്ലാ പോലീസ് മേധാവികള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. വ്യാജ പ്രലോഭനങ്ങളിലൂടെയുള്ള നിക്ഷേപക തട്ടിപ്പുകളില്‍ വിദ്യാസമ്പന്നര്‍ പോലും കുടുങ്ങുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളെയും കുറ്റവാളികള്‍ സ്വീകരിക്കുന്ന രീതികളെയും പറ്റി പോലീസ് സ്റ്റേഷനുകളിലെ എല്ലാ അംഗങ്ങളും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. അന്തര്‍ സംസ്ഥാനതലത്തിലല്ലാതെയുള്ള കേസുകള്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഓരോ പോലീസ് സ്റ്റേഷനുകളും സ്വയം പര്യാപ്തത നേടണമെന്നും ജില്ലാ പോലീസ് മേധാവികള്‍ ഇതിന് ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. കൂടാതെ സാമ്പത്തിക തട്ടിപ്പുകേസുകള്‍ വളരെ ഗൗരവത്തോടെ അന്വേഷിക്കണ്ടതാണെന്നും ഓര്‍മ്മിപ്പിച്ചു.
ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കാപ്പ നിയമം ഫലപ്രദമായി ഉപയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ തയാറാകണമെന്നും ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന പ്രവണത കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പോലീസില്‍ ഗുണ്ടകളെ സഹായിക്കുന്ന പ്രവണതയുളളവരുണ്ടെങ്കില്‍ മുളയിലേ നുള്ളണമെന്നും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമരോടും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു.
നഗര പരിധികളിലുള്ള മാവോവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണം. പോലീസ് നീരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം ആദിവാസി ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന ഏതൊരു കാര്യവും അടിച്ചമര്‍ത്തണമെന്നും അവ ഏതുഭാഗത്തു നിന്നു വന്നാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഴയകാലത്തു നിന്നും വ്യത്യസ്തമായി കുടുംബ തര്‍ക്കങ്ങളും ബന്ധുജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളിലും കൂട്ടആത്മഹത്യകളിലും എത്തുന്ന പ്രവണത കൂടി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. ഇത്തരം കേസുകളില്‍ തുടക്കത്തില്‍തന്നെ ശാസ്ത്രീയ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു 335 കൊലപാതക കേസുകളില്‍ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്താനായിട്ടുള്ളതും ആകെ 553 പ്രതികള്‍ ഉള്ളതില്‍ 540 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.
കേസന്വേഷണം കുറ്റമറ്റതാക്കാനും ഇതുസംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി പുതുക്കുന്നതിനും ഐ കോപ്സ് (Intergrated Core Policing Software) ഉപയോഗിക്കാന്‍ എല്ലാ പോലീസുകാരെയും പ്രാപ്തരാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 48906 റോഡപകടങ്ങള്‍ നടന്നിട്ടുള്ളതില്‍ 3795 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ മരണ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 285 എണ്ണം കുറവാണ് .
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പരിശീലന, കുറ്റാന്വേഷണ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍വച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മെഡലുകള്‍ വിതരണം ചെയ്തു. പരിശീലനവിഭാഗത്തില്‍ 2019-20, 2021 -22 വര്‍ഷങ്ങളിലായി യഥാക്രമം ഒന്നും ആറും പോലീസുദ്യോഗസ്ഥരാണ് അവാര്‍ഡിനര്‍ഹരായത്. കുറ്റാന്വേഷണത്തില്‍ ഏഴുപേര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് മികച്ച സേവനം കാഴ്ച്ചവെച്ചവര്‍ക്ക് പ്രശംസാപത്രവും നല്‍കി.
അവലോകനയോഗത്തില്‍ എ.ഡി.ജി.പിമാര്‍, സോണ്‍ ഐ.ജിമാര്‍, ഐ.ജി ട്രാഫിക്, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

5 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

7 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

7 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

8 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

9 hours ago

സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍.

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…

10 hours ago