തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ 44,% ജീവനക്കാർ പണിമുടക്കി. 2237 ജീവനക്കാരാണ് പണി പണിമുടക്കിയത്.
പൊതുഭരണ വകുപ്പിൽ 1504ഉം ധനകാര്യ വകുപ്പിൽ 426 ഉം, നിയമവകുപ്പിൽ 307 ഉം ജീവനക്കാർ ജോലിക്ക് ഹാജരായില്ല.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ പട്ടിണിക്കഞ്ഞി തയ്യാറാക്കി പ്രതിഷേധിച്ചു. പ്രതിഷേധം സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ് കുമാർ ,ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കെ എം അനിൽകുമാർ, എ സുധീർ, നൗഷാദ് ബദറുദ്ദീൻ, ജി ആർ ഗോവിന്ദ്, സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി,എൻ സുരേഷ്, ബാലു മഹേന്ദ്ര, വി എസ് അജയകുമാർ, യു എസ് ദീപ്തി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം:ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചും തെറ്റായി പ്രചരണം അഴിച്ചുവിട്ടും…
തിരുവനന്തപുരം:ഇന്ന് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ…
തിരുവനന്തപുരം:യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും…
മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ…
തിരുവനന്തപുരം:നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന്…
തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ്…