തിരുവനന്തപുരം: പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുക, പൊതുവിതരണ വകുപ്പ് ശാക്തീകരിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക, പൊതുവിതരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അടിയന്തിരമായി നടപ്പിലാക്കുക, ഡെപ്യൂട്ടേഷന്‍ വെട്ടിക്കുറച്ച് അതിലെ അശാസ്ത്രീയത പരിഹരിക്കുക, മീഡിയേഷന്‍ സെല്ലിലെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, സപ്ലൈകോയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിനു മുമ്പില്‍ പൊതുവിതരണ വകുപ്പ് ജീവനക്കാര്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു.
പൊതു വിതരണ വകുപ്പിലെ ജീവനക്കാരുടെ സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ തസ്തിക ഓരോ വര്‍ഷവും 10% വീതം വെട്ടി കുറയ്ക്കുന്നത് അശാസ്ത്രീയമാണെന്നും ഇതുമൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭ്യമാകുന്നില്ലെന്നും വകുപ്പില്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും അതുമൂലം ജീവനക്കാര്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ജനവിഭാഗത്തിന്റെ ഭക്ഷ്യസുരക്ഷയില്‍ സപ്ലൈകോയ്ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. സപ്ലൈകോയെ കൂടുതല്‍ ശാക്തീകരിക്കേണ്ടത് ഈ സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും സപ്ലൈകോയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായമാണ് സംസ്ഥാനത്തെ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ബീന ഭദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വിനോദ് സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍.രമേശ്, പി. ശ്രീകുമാര്‍, പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം ആര്‍.സിന്ധു, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിമാരായ വിനോദ്.വി.നമ്പൂതിരി, സതീഷ് കണ്ടല, സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഗുരുപ്രസാദ്, ഗിരീഷ്ചന്ദ്രന്‍ നായര്‍, സംസ്ഥാന സെക്രട്ടറിമാരായ ഡി.ലിജു, മനു കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ വിജീഷ് ടി.എം, കെ.സി.എസ്.ഒ.എഫ് ജില്ലാ സെക്രട്ടറി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി…
കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം…
തിരുവനന്തപുരം:പെൻഷൻകാർ ഒരു ലക്ഷം പേർ മരണപ്പെട്ടു. സർക്കാർ മിണ്ടാതെ, പെൻഷൻകാർ ഇന്ന് സെക്രട്ടറിയേറ്റ്ന് മുന്നിൽ സമരം ചെയ്യും.ഏതാണ്ട് ഒരു ലക്ഷത്തോളം…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു…
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…