പെൻഷൻകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് ആയിരങ്ങൾ പങ്കെടുത്തു.

തിരുവനന്തപുരം: പെൻഷൻകാരുടെ ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ട്രഷറികൾ പെൻഷണർ സൗഹൃദമാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സെക്രട്ടറിയറ്റ് മാർച്ച് നടത്തിയത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ രണ്ട് മാസക്കാലമായി ട്രഷറികളും വീടുകളും സന്ദർശിച്ച് എല്ലാ പെൻഷൻകാരുടെയും ഒപ്പ് ശേഖരിച്ച് തയ്യാറാക്കിയ ഭീമ ഹർജി സംഘടനാനേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സെക്രട്ടറിയറ്റ് മാർച്ചിനെ തുടർന്ന് നടന്ന യോഗത്തിൽ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ  മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.ജി.ഓ.എഫ് സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം സജികുമാർ, എ കെ എസ് ടി യു ജില്ലാ പ്രസിഡൻ്റ് എ ഷാനവാസ്, എ.നിസാറുദീൻ, എം.എം. മേരി, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ആർ. സുഖലാൽ, എ.ജി. രാധാകൃഷ്ണൻ, അഹമ്മദ് കുട്ടി കുന്നത്ത്, യൂസഫ് കോറോത്ത്, പി.എം. ദേവദാസ്, ആർ. ബാലൻ ഉണ്ണിത്താൻ, എം.മഹേഷ് എന്നിവർപ്രകടനത്തിന് നേതൃത്വം നൽകി.

അധ്യാപക സർവീസ് സംഘടന നടത്തുന്ന സൂചന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടേയും സമരം പുതിയതൊന്നിനും വേണ്ടിയല്ല. നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന സമരത്തിന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.

News Desk

Recent Posts

തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ ജനുവരി 22ന് പണിമുടക്കുന്നു: കെ.എൽ.ഇ.എഫ്.

തിരുവനന്തപുരം:വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കുന്നതിനുംസിവിൽ സർവ്വീസിന്റെസംരരക്ഷണത്തിനുമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിൽ കേരളത്തിലെ…

6 hours ago

“​ഷാരോൺ കൊലക്കേസ്:ഗ്രീഷ്മയ്ക്ക് വധശിക്ഷ”

തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക്…

9 hours ago

“വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്”

വിതുര: തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണം. റബര്‍ ടാപ്പിംങ് തൊഴിലാളി ശിവാനന്ദൻ കാണി (46) യെയാണ് ആക്രമിച്ചത്. പരുക്കേറ്റയാളെ വിതുര താലൂക്ക്…

9 hours ago

“എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല:ഇന്ന് വ്യാപക പ്രതിഷേധം”

പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി…

9 hours ago

ഭരണാനൂകൂല സംഘടനകളുടെ വാക്ക് പോര്ജീവനക്കാരുടെ ഇടയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പ്.

എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി…

1 day ago

മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു.

കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം…

1 day ago