Categories: Kerala News

തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ ജനുവരി 22ന് പണിമുടക്കുന്നു: കെ.എൽ.ഇ.എഫ്.

തിരുവനന്തപുരം:വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കുന്നതിനുംസിവിൽ സർവ്വീസിന്റെസംരരക്ഷണത്തിനുമായി
സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിൽ കേരളത്തിലെ തദ്ദേശ സ്വയം ഭരണ ജീവനക്കാരുംപങ്കെടുക്കും.ജീവനക്കാരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം മുഴുവൻ അമിത ജോലിയുടെ മാനസിക സമ്മർദ്ധത്തിലൂടെ സേവനം നൽകുന്നതിന് വിനിയോഗിച്ച ശേഷം സർവ്വീസിൽ നിന്ന് പിരിയുമ്പോൾ പ്രതിമാസം നാമമാത്രമായ തുക പെൻഷനായി ലഭിക്കുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ല. ബജറ്റിൽ പ്രഖ്യാപിച്ച പങ്കാളിത്തപെൻഷൻ പിൻവലിക്കാമെന്ന സർക്കാർ തീരുമാനം അടിയന്തിരമായി നടപ്പിലാക്കണം. വാഗ്ദാനങ്ങളല്ല ഉത്തരവുകളാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പണമായി നൽകുക, ആരോഗ്യ ഇൻഷ്വറൻസ് സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുക, 11-ാം ശമ്പളപരിഷ്ക്കരണ കുടിശ്ശികയും, ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കത്തിൽ പങ്കെടുക്കുന്നത്. അതോടൊപ്പം പല തവണ സർക്കാറിൻ്റെ ശ്രദ്ധയിൽ പ്പെടുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കണം. ഇന്റഗ്രേഷന് ശേഷം സാങ്കേതിക പ്രശ്നങ്ങൾ കാരണം പതിനൊന്ന് മാസത്തിലധികമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുണ്ടെന്ന് കേട്ടാൽ അതിശയിക്കുന്നവരുണ്ടാകും. മാസങ്ങളായി ശമ്പളം ലഭിക്കാതെ വനിതാ ജീവനക്കാരടക്കമുള്ള നിരവധി പേർ ബുദ്ധിമുട്ടിലാണെന്നത് അധികാരികൾ അടിയന്തിരമായി പരിഹരിക്കണം. തദ്ദേശ വകുപ്പിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന് ഫെഡറേഷൻ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ കമ്മീഷനെ നിയമിച്ചപ്പോൾ നിയമ ചട്ടങ്ങളിലെ നൂലാമാലകൾ മാത്രം പഠിച്ചാൽ മതിയെന്നാണ് അധികാരികൾ തീരുമാനിച്ചത്. കമ്മീഷനായി നിയമനത്തിനെതിരെ നിയമനം ലഭിച്ച ഐ എ എസ് ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചതായി മനസ്സിലാക്കുന്നു. സർവ്വീസ് രംഗത്തേക്കുറിച്ച് അദ്ദഹേം നേരത്തേ തന്നെ മുൻ വിധിയോടെ സംസാരിച്ചിട്ടുള്ളത് പത്രമാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. കമ്മീഷന്റെ തലപ്പത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആശങ്കപ്പെടുത്തുന്നു. ഈ വിഷയത്തിൽ പരിചയമുള്ള ഉദ്യോഗസ്ഥരെ കമ്മീഷന്റെ പ്രവർത്തനത്തിൽ സഹകരിപ്പിക്കാൻ അധികൃതർ തയ്യാറാകണം. തദ്ദേശകങ്ങളിൽ ജോലി ചെയ്യുന്നത് വലിയ പ്രതിസന്ധിയിലാണ്. നിരവധി പേർ സർവ്വീസ് വിട്ടു പോയി. ആത്മഹത്യയും അകാല മരണവും വ്യാപിക്കുന്നു. മെച്ചപ്പെട്ട ജീവിത സൗകര്യമില്ലാതെ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയില്ല. അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നതിന് അനുസരിച്ച് ആവശ്യമായ ജീവനക്കാരെയും അനുവദിക്കണം. പത്താം തരം പാസായ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ ക്ലറിക്കൽ തസ്തികയിൽ ജീവനക്കാരായി പി.എസ്.സി വഴി വരുന്നത് മന്ദഗതിയിലാക്കി ഉയർന്ന തസ്തികയിലേക്ക് നേരിട്ട് നിയമനം നൽകാനാണ് അധികാരികൾ താൽപ്പര്യപ്പെടുന്നത്. ജീവനക്കാരിൽ അസംതൃപ്തി പടർത്തി സർക്കാർ വിരുദ്ധത പ്രചരിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നവർക്കെതിരെ വിരൽ ചൂണ്ടലാണ് ജനുവരി 22 ലെ പണിമുടക്കം. വകുപ്പിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കണമെന്ന ആവശ്യത്തിന്മേൽ സിവിൽ സർവ്വീസിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പണിമുടക്കം വിജയിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ അണിചേരുമെന്ന് കേരള എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ.ജയപ്രകാശും ജനറൽ സെക്രട്ടറി എസ്.എൻ.പ്രമോദും പറഞ്ഞു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

6 hours ago

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

8 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

8 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

8 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

9 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

10 hours ago