Categories: CrimeKerala News

“കൊല്ലം സിറ്റി പോലീസിന്‍റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍”

മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 98 കേസുകളില്‍ 102 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂര്‍ എസിപിയുടെയും കരുനാഗപ്പള്ളി എ.എസ്.പിയുടെയും നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനയുടെ ഫലമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 6.39 ഗ്രാം എം.ഡി.എം.എ യും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 5.4 കിലോ ഗ്രാം ഓളം കഞ്ചാവും പിടികൂടി. കൂടാതെ കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് വിവിധ സ്റ്റേഷനുകളിലായി 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഞ്ചാവ്, എം.ഡി.എം.എ കൈവശം വച്ചതിന് 20 കേസുകളും രജിസ്റ്റര്‍ ചെയ്തു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും മാരക ലഹരി മരുന്നുകള്‍ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനും ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിനായി പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

News Desk

Recent Posts

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

1 hour ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

1 hour ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

1 hour ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

1 hour ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

1 hour ago

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

11 hours ago