ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്.
ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30-നാണ് ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…
ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്.…
തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ…