Categories: Kerala News

വയനാട്ടിൽ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തർ.

വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു നൽകാത്തതിനാൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതായാണ് പരാതി. സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വീട്ടിൽ‌ വച്ചായിരുന്നു ചുണ്ടമ്മ മരണപ്പെട്ടത്. പട്ടികജാതി വകുപ്പ് മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് ആംബുലൻസ് ഏർപ്പാട് ചെയ്ത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. തുടർന്ന് മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിലാണ് ശ്മശാനത്തിലെത്തിച്ചത്. നാല് കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ മൃതദേഹം കൊണ്ടുപോയത്.

വനവാസി വിഭാ​ഗത്തിൽ പെട്ടവർ മരിച്ചാൽ ട്രൈബൽ പ്രമോട്ടർമാരാണ് ആംബുലൻസ് ഏർപ്പാടാക്കി നൽകേണ്ടത്. വനവാസി കോളനികളിൽ‌ നിന്ന് അറിയിപ്പ് ലഭിച്ചാൽ ഉടൻ തന്നെ ഇത് ചെയ്ത് നൽകേണ്ടതാണ്. എന്നാൽ ചുണ്ടമ്മയുടെ കാര്യത്തിൽ ആംബുലൻസ് എത്തിക്കാൻ നിർവാഹമില്ലെന്നായിരുന്നുവെന്നാണ് ലഭിച്ച മറുപടിയെന്നാണ് കോളനി നിവാസികൾ പറയുന്നത്.

പട്ടികജാതി പട്ടികവർ​ഗ വികസന വകുപ്പ് മന്ത്രിയുടെ നാട്ടിലാണ് സംഭവമെന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വനവാസി യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് വയനാട്ടിൽ നിന്നും വീണ്ടും ഖേദകരമായ വാർത്ത വരുന്നത്.

News Desk

Recent Posts

ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന്

പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…

36 minutes ago

പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.

തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും…

38 minutes ago

സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന…

2 hours ago

മന്ത്രിമാറണമെന്നാവശ്യം ശക്തമാക്കി എൻ സി പി, നിലവിലെ അന്തരീക്ഷം തോമസ് കെ തോമസിന് അനുകൂലം.

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി…

3 hours ago

പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിം​ഗ് (64) 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചു.തൂക്കിലേറ്റി ചൈന.

രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം…

5 hours ago

വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.

മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ…

12 hours ago