കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു.
കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന്എ ഐ ടി യൂ സി സംസ്ഥാന സെക്രട്ടറി അഡ്വ ജി ലാലു ആവശ്യപ്പെട്ടു.അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ പ്രവർത്തിപ്പിക്കുക, ഈ എസ് ഐ, പി എഫ് അപാകത പരിഹരിക്കുക, കാർപറേഷൻ -കാപേക്സ് തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, പെൻഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ ഐ ടി യൂ സി )നടത്തിയ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. പ്രവർത്തിക്കുന്ന ചുരുക്കം ഫാക്ടറികളിൽ പോലും ഈ എസ് ഐ, പി എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.വിദേശ നാണ്യം നേടിത്തരുന്നതും സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്നതുമായ ഈ വ്യവസായത്തിനെ കേന്ദ്ര സർക്കാർ അവഗണിച്ചിരിക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രക്ഷോഭമല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കൗൺസിൽ പ്രസിഡന്റ് ജി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. സജിലാൽ,അയത്തിൽ സോമൻ, ആർ മുരളീധരൻ, ബി രാജു, വി സുഗതൻ, ചന്ദ്രിക ടീച്ചർ, ബി അജയഘോഷ, നാസർ എന്നിവർ സംസാരിച്ചു.എം സുരേന്ദ്രൻ, കെ പി വിശ്വവത്സലൻ, ജി പ്രദീപ്, ഷാജി എസ് പള്ളിപ്പാടൻ, എം സജീവ്, ജയിൻകുമാർ എന്നിവർ നേതൃത്വം നൽകി
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…