തിരുവനന്തപുരം: കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ.ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.ആശ്വസിക്കാം എട്ടു പേരെങ്കിലും ശിക്ഷ വാങ്ങിയല്ലോ, എന്നാൽ എത്ര ശിക്ഷ വാങ്ങിയാലും ഇത് കണ്ടും കേട്ടും നിൽക്കുന്ന ജീവനക്കാരിൻ ചിലർക്ക് കൈക്കൂലി വാങ്ങാതെ മുന്നോട്ടു പോകാൻ ആവില്ല. അതവർ മേടിച്ചു പഠിച്ചതാണ്. എല്ലാ രംഗത്തും ഇത് നടക്കുന്നുണ്ട്. കോൺട്രാക്ടറന്മാർ എത്ര ഇൻജിനിയർമാർക്കാണ് കൈക്കൂലി നൽകുന്നത്. എന്നാൽ പിടിക്കപ്പെടുന്നത് കുറച്ചു മാത്രം.എന്നാൽ ജനപ്രതിനിധികളും ,രാഷ്ട്രീയക്കാരും (എല്ലാവരുമില്ല ചിലർ മാത്രം) പറ്റുന്ന കമ്മീഷൻ ഇത് പിടിക്കപ്പെടുന്നില്ല. അതും കൈക്കൂലി തന്നെയാണ്. വിജിലൻസ് അതിന് കൂടി മാർഗ്ഗം കണ്ടെത്തണം. സ്റ്റേറ്റ് പോലീസ് വിജിലൻസ് ഇപ്പോൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. ആരായാലും പിടിക്കുക ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കുക. നല്ല കാര്യം തന്നെ. ഇന്ന് സംസ്ഥാനത്ത് അതിന് നേതൃത്വം നൽകുന്നത് യോഗേഷ് ഗുപ്തയാണ് .കൈക്കൂലിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.
പട്ടികയിലുള്ളതിൽ ഭൂരിഭാഗവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നും കുരുക്കിലാക്കാൻ ശ്രമിക്കണമെന്നും വിജിലൻസ് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം തേടുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം എല്ലാ മാസവസാനവും വിലയിരുത്തണമെന്ന് വിജിലൻസ് ഡി ഐ ജിക്കും നിർദേശം നൽകിയിട്ടുണ്ട്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…
ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്.…
തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ…