Categories: Kerala News

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും, അരക്കോടി രൂപയിൽ കൂടുതലുള്ള ഐടി പ്രോജക്ടുകൾ സംസ്ഥാന സർക്കാരിൻറെ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും 2024 ലെ അക്കൗണ്ടൻറ് ജനറലിന്റെ
ആഡിറ്റിങ്ങിൽ കണ്ടെത്തി.

നാലുവർഷ കാലാവധികഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും പുനസംഘടിപ്പിക്കാതെ സർവ്വകലാശാല സിണ്ടിക്കേറ്റ് തുടരുന്നതായ ആക്ഷേപം നിലനിൽക്കുമ്പോഴാണ് ആഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം
എ ജി യിൽ നിന്നും ലഭ്യമായത്.
റിപ്പോർട്ട്‌ ഇതേവരെ വിസി ക്ക്‌ കൈമാറാതെ പൂഴ്ത്തിവച്ചതായി ആരോപണമുണ്ട്.

സർവ്വകലാശാല  കെൽ ട്രോണിന് ഈ ഗവർണൻസിന് നൽകിയ കരാർ സർവ്വകലാശാലയുടെ അനുമതി കൂടാതെ കെൽട്രോൺ ഓസ്പിൻ ടെക്നോള ജി എന്ന ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകുകയും അവർ നിയോഗിക്കുന്ന ജീവനക്കാരുടെ യോഗ്യതയും കഴിവും സർവകലാശാല പരിശോധിക്കാതെയും   സർവ്വകലാശാലയുടെ യാതൊരു മേൽനോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്‌വെയർ ജോലികൾ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും
എജി കണ്ടെത്തി .

സിൻഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എകെജി സെന്ററിലേക്കും, സിഐടിയു ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സർവ്വകലാശാലയുടെ വാഹനങ്ങൾ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും സ്റ്റാ ട്യൂട്ടറിഉദ്യോഗസ്ഥന്മാർ ഉപയോഗിക്കേണ്ട സർവ്വകലാശാല വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാറുടെനിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്ന കൺട്രോളിങ്  ഓഫീസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോർ ജീവനക്കാരനെയാണെന്നും  ആഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മുൻ വിസി ഡോ:രാജശ്രീയും പിവിസി ഡോ:അയ്യൂബും ചട്ട വിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയതായി എജി
കണ്ടെത്തിയിട്ടുണ്ട് .
സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന് ശമ്പള കുടിശ്ശിക ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കൽ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും 18% പലിശയോട് കൂടി തുക ഈടാക്കണമെന്നും  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും, കുറ്റപ്പെടുത്തിയിട്ടുണ്ട്.
സിപിഎം സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാൻ സർവ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല.

എംപ്ലോയമെന്റ് എക്സ് ചേഞ്ച്ലൂടെയല്ലാതെ കരാർ ജീവനക്കാരെ CNV ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായ വേതനമായി 9.25 കോടി രൂപ നൽകി യതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പ്രതിപാദി ച്ചിട്ടുണ്ട്.

സാങ്കേതിക സർവ്വകലാശാലയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകൾ തടയാനും വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യു ണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് നിവേദനം നൽകി.

News Desk

Recent Posts

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

3 hours ago

വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ടൂറിസ്റ്റ് ബസ് ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…

4 hours ago

ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…

4 hours ago

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

8 hours ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

12 hours ago

യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ .

യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം…

13 hours ago