തിരുവനന്തപുരം:മരാമത്ത് പ്രവർത്തികളുടെ അടങ്കൽ തയ്യാറാക്കുന്നതിന് ഡെൽഹി ഷെഡ്യൂൾ പ്രകാരമുള്ള നിരക്ക് (ഡിഎസ്‌ആർ) കാലികമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഎസ്‌ആർ – 2018 ആണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്‌ത ഡിഎസ്‌ആർ 2021 സ്വീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതിനായി പ്രൈസ് സോഫ്‌റ്റുവെയറിൽ ആവശ്യമായ ഭേദഗതി വരുത്താനും നിർദേശിച്ചു.
ഡിഎസ്‌ആർ 2018 ഈ സർക്കാരാണ് 2021 ഒക്ടോബർ 15ന് പ്രാബല്യത്തിൽ കൊണ്ടുവന്നത്. എന്നാൽ, കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചർച്ചയിൽ ഡിഎസ്‌ആർ 2021 നിലവിൽവന്നുവെന്നത് ചുണ്ടിക്കാട്ടപ്പെട്ടു. ഇക്കാര്യം അനുഭാവപൂർണമായി പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കുകൾ 2018ലെ ഡിഎസ്‌ആറിൽനിന്ന് 2021ലെ ഷെഡ്യൂളിലേക്ക് കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…