തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ പടയൊരുക്കം ശക്തം. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എ.ഐ.സി.സിക്ക് പരാതി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വിവാദമുണ്ടായിട്ടും നിലപാട് തിരുത്താൻ തയ്യാറാവാത്തതിൽ ശശി തരൂരിനെതിരെ അമർഷം പുകയുന്നു. കഴിഞ്ഞ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ്.
കേരളത്തെ പുകഴ്ത്തിയുള്ള
ലേഖനത്തെ ഒരേ സ്വരത്തിൽ കോൺഗ്രസ് നേതാക്കൾ എതിർത്തിട്ടും തിരുത്താൻ ശശി തരൂർ തയ്യാറായിട്ടില്ല.
ഇതോടെയാണ് ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ നേതാക്കളിൽ തന്നെ ഒരു വിഭാഗത്തിന്റെ തീരുമാനം.മുസ്‌ലിം ലീഗും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എ.ഐ.സി.സിക്ക് കത്ത് നൽകാൻ കെ.പി.സി.സിയോട് ആവശ്യപ്പെടും. കെ.പി.സി.സി ഔദ്യോഗികമായി കത്ത് നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ വിഷയം ഹൈക്കമാൻഡിനെ ധരിപ്പിക്കാനും ചില നേതാക്കൾ പദ്ധതിയിടുന്നുണ്ട്. കെ- റെയിൽ വിഷയത്തിൽ ഉൾപ്പെടെ തരൂർ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാണിച്ചാണ് ഇവരുടെ നീക്കം. പാർട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് ശശി തരൂരിൻ്റെ ശ്രമമെന്നാണ് പാർട്ടിക്കുള്ളിൽ സംസാരം. തരൂരിന്റെ ഇടതു പ്രേമത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരും ഉണ്ട്. പ്രശ്നം വഷളാക്കാതെ പറഞ്ഞു തീർക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മണ്ഡലത്തിലും ശശി തരൂർ സജീവമാകുന്നില്ലെന്ന പരാതിയും ഉയരുന്നു. ശശി തരൂരിനെ പരസ്യമായി തള്ളി കെ.സി വേണുഗോപാൽ ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയത്തിൽ ഹൈക്കമാൻഡിൻ്റെ ഇടപെടലും ഉണ്ടാകാൻ സാധ്യതയുണ്ട്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…