കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍ താമസിച്ചു വരുന്ന ഷാജഹാന്‍ മകന്‍ ഷാനവാസ് (39) നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോകാത്തതിന് ചേട്ടന്‍ വഴക്ക് പറഞ്ഞതില്‍ പിണങ്ങി കൊല്ലം ബീച്ചിലെത്തി. പെണ്‍കുട്ടി മൊബൈല്‍ വാങ്ങുന്നതിനായി പ്രതിയായ ഓട്ടോ ഡ്രൈവറോട് സഹായം ചോദിച്ചു. ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ വാങ്ങി കൊടുത്ത ശേഷം സിം ആക്റ്റീവ് ആകാന്‍ താമസം ഉണ്ടെന്നും അതുവരെ ആശ്രാമം മൈതാനത്തു വിശ്രമിക്കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് കുട്ടിയെ തിരികെ ബീച്ചില്‍ എത്തിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നും വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷബ്‌ന സിപിഓ മാരായ സ്വാതി എം.എസ്, അജയകുമാര്‍, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍…
തിരുവനന്തപുരം:ജനുവരി 22ന് ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ നടന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത വ്യാവസായിക പരിശീലന വകുപ്പിലെ അധ്യാപക ജീവനക്കാരെ…
തിരുവനന്തപുരം: പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി. സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയപാർട്ടി…
ആചാരത്തിന്‍റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. പാലക്കാട് : പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. ക്ഷേത്ര…
പാലക്കാട്: ഒറ്റപ്പാലത്ത് ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന വയോധികയുടെ മാലയാണ് കവര്‍ച്ചാസംഘം തട്ടിപ്പറിച്ചത്.…