പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ കഥ ലോകമറിയുന്നത്..കഴുത്തിലെ ഷാൾ വാഹനത്തിൽ കുടുങ്ങിയത് കൊണ്ടുണ്ടായ ചെറിയ പരിക്കുകൾ മാത്രമാണ് വിമലയ്ക്കുള്ളത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ വിമല എവിടെയെന്നുള്ള ചോദ്യം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
മരണം മുന്നിലൂടെ ഇരമ്പിക്കടന്നുപോയ നിർണ്ണായക നിമിഷങ്ങൾ.വിമലയ്ക്ക് ഇപ്പോഴും ഞെട്ടിക്കുന്ന ഓർമ്മയാണ്. 2015 ൽ വിമലയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചത് ഇതേ സ്ഥലത്തു
വെച്ചായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിമലയും ജീവൻ നഷ്ടമാകുമായിരുന്ന അപകടത്തെ നേരിൽ കണ്ടു. തട്ടിനീങ്ങിയ ദുരന്തം അതായിരുന്നു ആ അപകടം.
ചെങ്കവിളയിൽ അമിതവേഗതയിലെത്തിയ കാർ വിമലയുടെ തൊട്ടടുത്ത് കൂടി നിർത്തിയിട്ടിരുന്ന കാറിലിടിച്ചു മറിയുകയായിരുന്നു.മുന്നിൽ നിന്നും കാർ പാഞ്ഞടുക്കുന്നത് കണ്ടു നിമിഷ നേരം കൊണ്ട് വിമല ഒഴിഞ്ഞു മാറിഅപടത്തിൽപ്പെട്ടു മറിഞ്ഞ കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വിമല തൊട്ടടുത്ത കടയിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…