സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ഓൺലൈൻ സ്ഥലംമാറ്റം കീറാമുട്ടി പല വകുപ്പുകളിലും തന്നിഷ്ടം കളിക്കുന്നു എന്ന് അക്ഷേപം.

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്ഥലം മാറ്റങ്ങൾ ഓൺലൈനിൽ വേണമെന്ന ജീവനക്കാരുടേയും സംഘടനകളുടെയും ആവശ്യം ഒന്നാം പിണറായി സർക്കാർ അംഗീകരിച്ചു. ആദ്യമായി ഓൺലൈൻ സ്ഥലംമാറ്റം നടത്തിയത് കൃഷി വകുപ്പിലാണ്. അന്ന് കൃഷിമന്ത്രിയായിരുന്ന സുനിൽകുമാർ നേതൃത്വ പരമായ പങ്കു വഹിച്ചു. തുടർന്ന് പല വകുപ്പുകളിലും ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കി കൊണ്ടിരുന്നു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് വർഷം പലതു കഴിഞ്ഞിട്ടും മുഴുവൻ വകുപ്പുകളിലും ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല ഓരോ സംഘടനകളുടെ തൻ പ്രമാണിത്വം ഇപ്പോഴും ചില വകുപ്പുകളിൽ അക്ഷേപം നിറയ്ക്കുന്നു. വനം വകുപ്പിൽ സ്ഥലംമാറ്റം നടക്കാനിരിക്കെ ഭരണകക്ഷി യൂണിയൻ്റെ സമ്മർദ്ദത്തിന് വഴങ്ങി ചില അഡ്ജസ്റ്റ്മെൻ്റ് സ്ഥലം മാറ്റങ്ങൾ നടത്തിയതായി പരാതി ഉയരുന്നു.

വനം വകുപ്പിൽ 2025 ൽ പൊതു സ്ഥലംമാറ്റം (online) നടക്കാനിരിക്കെ മാനദണ്ഡ വിരുദ്ധമായി നിരവധി ഉത്തരവുകളാണ് കഴിഞ്ഞ ഡിസംമ്പർ മാസം മുതൽ ഇന്നലെ വരെ യിറക്കിയിരിക്കുന്നത്. ഈ ഉത്തരവുകൾ  പ്രമുഖ സംഘടനയുടെ അംഗത്വമുള്ളവരെസംരക്ഷിക്കുന്ന തരത്തിലും പൊതു സ്ഥലമാറ്റത്തിൽ മറ്റു സംഘടനയിലുള്ളവരെ  തെന്മല, അച്ചൻ കോവിൽ ഭാഗത്തേക്ക് സ്ഥലം മാറ്റുന്നതിള്ള  ഉദ്ദേശത്തോടുകൂടിയുള്ളതുമാണ്.

ഈ ഉത്തരവിൽ മാറ്റിയവരെ പൊതു സ്ഥലം മാറ്റത്തിനു ശേഷം തിരികെ കൊണ്ടു വരാം എന്ന ഉറപ്പിലാണ് മാറ്റിയിരിക്കുന്നത്എന്നാണ് അറിയുന്നത്. കൊല്ലം സതേൺ സർക്കിളിൽ ഇത്തരം മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ നടത്തിയത് വഴി ഒരു തസ്തികയിൽ രണ്ട് പേർ ജോലി ചെയ്യുന്ന സാഹചര്യവുമുണ്ട്. വനം വകുപ്പിൽ വർക്കിംഗ് അറേജ് മെൻ്റ്വ്യവസ്ഥ പിൻവലിച്ച് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഇന്നലെ അച്ചൻകോവിലിലെ കാനയാർ റെയ്ഞ്ചിലെ ക്ലാർക്കിൻ്റെ ഒഴിവിൽ കൊല്ലം സതേൺ സർക്കിൾ (Ccf ഓഫീസ് )ഓഫീസിലെ ക്ലാർക്കിനെ വർക്കിംഗ് അറേജ് മെൻ്റ് വ്യവസ്ഥയിൽ Ccf ഓഫീസിൽ നിലനിർത്തി 2025 ജൂൺ ഒന്നിന് ഉണ്ടാകുന്ന ഒഴിവിൽ നിയമിക്കുന്ന ധാരണയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തരത്തിൽ OA മുതലുള്ള വിവിധ തസ്തികകളിൽ സ്ഥലംമാറ്റം നടത്തിവരുകയാണ്.

വകുപ്പിലെ എ.പി.സി.സി.എഫ് (ഭരണം) സതേൺ സർക്കിൾ സി.സി.എഫ്, തെന്മല ഡി.എഫ്. ഒ. എന്നിവരുൾപ്പെട്ട സംസ്ഥാന ഒട്ടാകെയുള്ള മേലുദ്ദോഗസ്ഥർ പ്രമുഖ ഭരണാനുകൂല സംഘടനയുടെ നിർദ്ദേശം അനുസരിച്ചാണ് ഇത്തരത്തിൽ ഉത്തരവുകൾ ഇറക്കുന്നത്. കൊല്ലം സതേൺ സർക്കിൾ ccf ക്വാർട്ടേഴ്സിൽ ഉണ്ടെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യമെ ഓഫീസിൽ വരുകയുള്ളു എന്ന പരാതിയും നിലനിൽക്കുന്നു..  കൊല്ലം വർക്കിംഗ് പ്ലാൻ CCf . അവർ ഓഫീസിൽ വരിക പോലുമില്ലാ. അവരുടെ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ഷെഡ്ഡിൽ കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്.

ജീവനക്കാരെ ബാധിക്കുന്ന പല വിഷയങ്ങളും ccf നോട് നേരിട്ട് പറയാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ക്രിസ്മസുമായി ബന്ധപ്പെട്ട് കോംപ്ലക്സിലെ ജീവനക്കാർക്ക് ccf ൻ്റെ വകയായി ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ ഇതിന് ചെലവായ തുക FDA ഫണ്ടിൽ നിന്നും വകമാറ്റിയാണ് ചെലവഴിച്ചിട്ടുള്ളത്. ഒരു നാഥനില്ലാത്ത വകുപ്പായി കേരള വനം വകുപ്പ് മാറുന്നു. ഇതിൽ ജീവനക്കാർക്ക് അമർഷവും പരാതിയും നിലനിൽക്കുന്നു. ഭരണാനുകൂല സംഘടനയെ പേടിച്ച്‌ ആരും മിണ്ടാറില്ല.ഓൺലൈൻ സ്ഥലംമാറ്റം സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കുന്നു ജീവനക്കാർ. പക്ഷേ അവിടെ കൈ ഉയർത്തുന്നവർ ചിലത് കണ്ട് പേടിച്ച് കൈ താഴ്ത്തുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

8 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

8 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

9 hours ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

9 hours ago

സിഐടിയുവിന്റെ അനിശ്ചിതകാല സമരം ,ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിൽ.

ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്.…

9 hours ago

ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.

തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ…

9 hours ago