കരുനാഗപ്പള്ളി :യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ ദേവരാജന്‍ മകന്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ അഖില്‍ അടക്കമുള്ള പ്രതികള്‍ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. വടികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവിലായിരുന്ന അഖിലിനെ പിടികൂടുകയുമായിരുന്നു. മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ്കുമാര്‍, ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ അറുപതാം പിറന്നാൾ വരാൻ പോവുകയാണ്. കുടുംബവും മക്കളും കൂടെയുണ്ട്. എല്ലാവർക്കും ഒപ്പം അറുപതാം പിറന്നാൾ…
കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ…
തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും…
ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ്…
കൊല്ലത്തിന്റെ ജലോത്സവമായ 10-മത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഡി.ടി.പി.സി ഓഫീസിന് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസ്…