കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ് സംസ്ഥാനത്തെ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാർ.ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന സെക്രട്ടറി എളമരം കരിം, JPHN ന്മാർ ആശപ്രവർത്തകരുടെ വേതനനാനുകൂല്യങ്ങൾ അനാവശ്യമായി വെട്ടി കുറയ്ക്കുകയാണെന്നും, ഇത് തുടർന്നാൽ ഈ വിഭാഗത്തെ സബ് സെന്ററിൽ കയറ്റില്ല എന്ന് ഭീഷണി സ്വരത്തിൽ ആക്ഷേപിച്ച് പൊതു വേദിയിൽ പ്രസംഗം നടത്തുകയുണ്ടായി. തുടർന്ന് പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് JPHN വിഭാഗത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ മോശമായി ചിത്രീകരിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാർ സംസ്ഥാന വ്യാപകമായിപ്രതിഷേധ സമരങ്ങൾ നടത്തുന്നത് . ഈ സമരത്തെ പ്രതിരോധിക്കാൻ ആവുന്നത്ര ശ്രമങ്ങൾ നടത്തിയിട്ടും ജില്ലകൾ തോറും സമരത്തിന് ശക്തി കൂടുകയാണ്. എന്നാൽ എൻജിഒ യൂണിയൻ സമരത്തെ പൊളിക്കാൻ ജീവനക്കാരുടെ മുന്നിൽ ഭീഷണികളുമായി ഇറങ്ങി തിരിച്ചിട്ടും വനിതകൾ ശക്തമായ സമരപാതയിൽ തന്നെയാണ്. ഈ അവസരത്തിൽ ആരോഗ്യ മന്ത്രി ഇടപെട്ടതായി അറിയുന്നു.
സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി വായിക്കാം.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് അനാവശ്യ സമരത്തിനിറക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള എൻജിഒ യൂണിയൻ.
ജെപി എച്ച് എൻ- മാരെ ഫീൽഡ്‌തല ജോലിയിൽ സഹായിക്കുന്നതിനായി നിയോഗിക്കപ്പെട്ടവരാണ് ആശാപ്രവർത്തകർ. വളരെ തുച്ഛമായ വേതനത്തിൽ ഏൽപ്പിക്കുന്ന ജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്ന അവർ ആരോഗ്യപരിപാലന രംഗത്ത് മികച്ച സംഭാവനയാണ് നൽകിവരുന്നത്. എന്നാൽ ഇവർക്ക് ഓണറേറിയവും ഇൻസെൻ്റീവും അനുവദിക്കുന്നതിന് പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തികച്ചും അപ്രായോഗികവും അപാകതകൾ നിറഞ്ഞതുമാണ്. ഇത് യുക്തിസഹമാക്കണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആശാപ്രവർത്തകർ ദീർഘകാലമായി സമരരംഗത്താണ്.
തങ്ങൾ നിർവ്വഹിച്ച ഫീൽഡ്‌തല ജോലി സംബന്ധിച്ച വിവരങ്ങൾ ആശാപ്രവർത്തകർ ജെപിഎച്ച്.എൻമാർക്ക് സമർപ്പിക്കുകയും അവർ രേഖകൾ പരിശോധിച്ച് ECMAN സോഫ്റ്റ്വെയറിൽ എൻട്രി വരുത്തി അർഹമായ വേതനം നിർണ്ണയിച്ചു നൽകുകയും ചെയ്യുന്നരീതിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജെപിഎച്ച്.എൻമാരും തികഞ്ഞ കാര്യക്ഷമതയോടെയും സഹകരണ മനോഭാവത്തോടെയും പ്രവർത്തിച്ച് ആശാപ്രവർത്തകർക്ക് വേതനം മാറിനൽകുന്നവരുമാണ്. എന്നാലും അപൂർവ്വം ചിലർ ഇക്കാര്യത്തിൽ പ്രായോഗികമല്ലാത്ത സമീപനം സ്വീകരിക്കുന്നതായി പരാതി ഉയർന്നുവന്നിട്ടുണ്ട്.
സംസ്ഥാനം വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃതപദ്ധതികളുടെ വിഹിതം കേന്ദ്രസർക്കാർ ഏകപക്ഷീയമായി വെട്ടിക്കുറക്കുകയും കാലതാമസം വരുത്തുകയും ചെയ്യുന്നത് നിത്യസംഭവമായി തീർന്നിരിക്കുകയാണ്. ആരോഗ്യമേഖലയിലെ നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് അനുവദിക്കുന്നതിലും വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തിയിട്ടുള്ളത്. ഇത്കാരണം എൻഎച്ച്എം ൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശമ്പളവിതരണവും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. പലപ്പോഴും സംസ്ഥാനം സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ആശമാരുടെ ഓണറേറിയവും കേന്ദ്രഫണ്ടിലെ ലഭ്യതകുറവുകാരണം മുടങ്ങുന്ന സ്ഥിതിയുണ്ടായി.
ഓണറേറിയവും ഇൻസെന്റീവും അനുവദിക്കുന്നതിൽ നിലനിൽക്കുന്ന അപ്രായോഗിക നിയന്ത്രണങ്ങൾ നീക്കണമെന്നും ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ മേഖലയിലെ എല്ലാസംഘടനകളും സമരത്തിലാണ്. ഇതിന്റെ ഭാഗമായി സിഐടിയു നേതൃത്വം നൽകുന്ന ആശാവർക്കേഴ്‌സ് ഫെഡറേഷൻ ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിനുമുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചിരുന്നു. സമരത്തിൻ് ഉദ്ഘാടനത്തിനെത്തിയ സിഐടിയു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരിം കേന്ദ്രസർക്കാർ നയത്തെ വിമർശിച്ചതിനൊപ്പം ആശാപ്രവർത്തകരുടെ ഓണറേറിയവും ഇൻസെൻ്റീവും അനുവദിക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖ പ്രകാരം കിട്ടികൊണ്ടിരിക്കുന്ന പരിമിതമായ ആനുകൂല്യങ്ങൾപോലും വെട്ടിക്കുറയ്ക്കാൻ ഇടയാകുന്നതിനെപ്പറ്റി വിമർശനപരമായി സംസാരിച്ചു.
ആനുകൂല്യങ്ങൾ നിലനിർത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും ചില ജെപിഎച്ച്.എൻ മാർ ആശാവർക്കർമാരുടെ ആനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടനപ്രസംഗത്തിലെ വിമർശനത്തിലെ ഊന്നൽ കേന്ദ്രസർക്കാരിനെതിരെയും മാർഗ്ഗരേഖയ്ക്കെതിരെയുമായിരുന്നു. അത്തരം കാര്യങ്ങൾ പറയുന്നതിനിടയിലാണ് ചില ജെപിഎച്ച്.എൻ മാരുടെ തെറ്റായ സമീപനത്തെ വിമർശിച്ചത്.
ഏതെങ്കിലും മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച് സമരം നടത്തുന്നതും അത്തരം സമരങ്ങളിൽ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥൻമാർക്കും എതിരായി വിമർശനങ്ങൾ ഉന്നയിക്കുന്നതും ആദ്യമായി നടക്കുന്ന കാര്യമല്ല. സമരങ്ങളേയും വിമർശനങ്ങളെയും ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുകയെന്നതാണ് എറ്റവും അഭികാമ്യം. അതുകൊണ്ടാണ് ആശാവർക്കർമാർ നേരിടുന്ന പ്രശ്‌നങ്ങളും കക്ഷിഭേദമന്യേ അവർ നടത്തുന്ന സമരങ്ങളും നിയമസഭയിൽ തന്നെ ചർച്ചയായതും മാർഗ്ഗരേഖയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായതും.
എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഒറ്റപ്പെട്ട പരാമർശത്തിൻ്റെ പേരിൽ ജെപിഎച്ച്.എൻ വിഭാഗത്തെ ആകെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കാൻ ഇപ്പോൾ ഒരു കൂട്ടർ രംഗത്തെത്തിയിരി ക്കുകയാണ്. ജെപിഎച്ച.എൻ വിഭാഗക്കാർ ഇന്നലകളിൽ അനുഭവിച്ചിരുന്നത് ഇപ്പോൾ ആശാ വർക്കർമാർ നേരിടുന്നതിനേക്കാൾ ക്രൂരമായ അവഹേളനങ്ങളും പീഢനങ്ങളുമായിരുന്നു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. അവർക്ക് ടാർജറ്റ് നിശ്ചയിച്ച് നൽകുകയും അത് പൂർത്തീകരിക്കാത്ത വരെ കോൺഫറൻസുകളിലടക്കം പരസ്യവിചാരണ നടത്തി അപമാനിക്കുകയും ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരള എൻജിഒ യൂണിയൻ നടത്തിയ ശക്തമായ ചെറുത്തുനിൽപുകളുടെയും ഇടപെടലുകളുടെയും ഫലമായിട്ടാണ് അത്തരം അവസ്ഥകളെ അതിജീവിക്കാനായത്. ഇപ്പോൾ ജെപിഎച്ച്.എൻ മാരുടെ രക്ഷകവേഷംകെട്ടി മുതലെടുപ്പ് സമരത്തിനിറങ്ങിയിരിക്കുന്നവരെ അന്നൊന്നും ജീവനക്കാർ കണ്ടിട്ടില്ല. ജെപിഎച്ച്.എൻ മാരുടെ മേഖലയിൽ നിരവധി പ്രശ്‌നങ്ങൾ നിലവിലുണ്ട്. എഫ്എച്ച്.എസ് പരിശീലനം നൽകാൻ കഴിയാത്തതിനാൽ ഗ്രേഡ് 1 തസ്‌തികയിൽ നിന്ന് പിഎച്ച്.എൻ തസ്തികയിലേക്ക് പ്രൊമോഷൻ തടസ്സപ്പെട്ട സ്ഥിതിയുണ്ടായി. സംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സ്പെഷ്യൽ റൂളിൽ താല്ക്കാലിക ഇളവ് നൽകി ആയിരത്തിലധികം പേരെ പ്രമോട്ട് ചെയ്തത്. അതിനുശേഷം ഉണ്ടായ ഒഴിവുകളിലേക്കും അപ്രകാരം പ്രൊമോഷൻ നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 2014 ൽ നിലവിൽവന്ന സ്പെഷ്യൽ റൂൾ വ്യവസ്ഥയും ഇൻഡ്യൻ നഴ്സിങ് കൗൺസിലിൻ്റെ മാർഗ്ഗരേഖയും കാരണം പിഎച്ച്എൻ ട്യൂട്ടർ മുതൽ മുകളിലോട്ടുള്ള ഗസറ്റഡ് തസ്‌തികകളിലെ പ്രൊമോഷൻ തടസ്സപ്പെട്ടിരിക്കുന്നത് പരിഹരിക്കാനായി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ജീവനക്കാരുടെ ജോലിയും പ്രൊമോഷനുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉയർന്നു വന്നിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി യാതൊരു തരത്തിലും ഇടപെടാതിരിക്കുകയും തരം കിട്ടിയാൽ പരിഹാരശ്രമങ്ങളെ തുരങ്കംവയ്ക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ടുള്ളവരാണ് സംസ്ഥാന സർക്കാർ ഒരുവിധത്തിലും നേരിട്ട് കക്ഷിയല്ലാത്ത ഒരു വിഷയം ഉയർത്തിക്കാട്ടി ജീവനക്കാരെ ഇളക്കിവിടാൻ ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കാനോ, ആശാവർക്കർമാർക്ക് അനർഹമായി പ്രതിഫലം എഴുതി നൽകാനോ ആവശ്യപ്പെടുകയല്ല. നേരെമറിച്ച് ജോലിയിൽ വീഴ്ച വരുത്തുന്ന ഒരു ചെറുന്യൂനപക്ഷത്തെ സാന്ദർഭികമായി വിമർശിച്ചതിന്റെ പേരിൽ സമരാഹ്വാനം നടത്തുന്നവരുടെ ഉദ്ദേശങ്ങൾ പലതാണ്. കേരളത്തെ എല്ലാഅർത്ഥത്തിലും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ്റെ ദ്രോഹനടപടികളെ വെള്ളപൂശാനും സിവിൽ സർവ്വീസിനെ പൊതുവിലും ആരോഗ്യമേഖലയെ പ്രത്യേകിച്ചും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ ജീവനക്കാരെ രംഗത്തിറക്കാനും ലക്ഷ്യമിട്ടാണ് സമരാഹ്വാനം. ജീവനക്കാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ഹീനനീക്കമാണ് ഇത്തരം ഇടപെടലുകൾക്ക് പിന്നിലെന്ന് തിരിച്ചറിയാൻ ജീവനക്കാർ തയ്യാറാകണം. നിക്ഷിപ്തതാല്പര്യക്കാരുടെ കുൽസിതശ്രമങ്ങളിൽ പെട്ടുപോകാതെ ജെപിഎച്ച്.എൻ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ അഭ്യർത്ഥിച്ചു.
എളമരത്തിന്റെ അധിക്ഷേപം; പബ്ലിക് ഹെൽത്ത് നഴ്‌സുമാർ നിസഹകരണ സമരത്തിൽ
ഫീൽഡുതല പ്രവർത്തന ങ്ങളിൽ നഴ്സുമാരെ സഹായി ക്കാൻ നിയോഗിക്കപ്പെട്ട ആ ശാപ്രവർത്തകരുടെ ജോലി കളിൽ തങ്ങൾ ഇടപെടാറില്ല. ആശാവർക്കർമാരുടെ പ്രവർ ത്തനം നാഷണൽ പോർട്ടലി ൽ എൻട്രി ചെയ്യുന്നത് നഴ്സുമാരാണ്.
ചില വർക്കർമാർ റിപ്പോർട്ടുകൾ കൃത്യമായി നൽകുന്നി ല്ല. ഇതാണ് പ്രശ്നം. ആശാപ്ര വർത്തകരുടെ അവലോകന യോഗങ്ങളിൽ പങ്കെടുക്കേണ്ട തില്ലെന്ന് യൂണിയൻ തീരുമാ നിച്ചിട്ടുണ്ട്. സംസ്ഥാന വൈ സ് പ്രസിഡന്റ് സി.എസ്. ആ ശാലത, ജില്ലാ പ്രസിഡന്റ്ഡി. എസ്. ലീലാ ഡാനിയേൽ, സെ ക്രട്ടറി ഒ.ബീന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണത്തിൽ, വീഴ്ച സർക്കാരിന്റേത്; ഉദ്യോഗസ്ഥരോട് ഭീഷണിമുഴക്കിയ സി.ഐ.ടി.യു നേതാവിന്‍റെ നിലപാട് അപലപനീയമെന്ന്; ചവറ ജയകുമാര്‍.തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണം ചെയ്തില്ലെങ്കില്‍ ജെ.പി.എച്ച്.എന്‍മാരെ ഓഫീസില്‍ കയറ്റില്ല എന്ന് ഭീഷണി മുഴക്കിയ സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിന്‍റെ നിലപാട് അപലപനീയമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ താഴെത്തട്ടില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.പി.എച്ച്.എന്‍ മാര്‍. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായിരുന്ന എളമരം കരീം ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്‍റീവ് നല്‍കാത്ത ജെ.പി.എച്ച്.എന്‍ മാരെ ആരോഗ്യകേന്ദ്രത്തില്‍ കയറ്റില്ല എന്ന് ഭീഷണിസ്വരത്തില്‍ സംസാരിക്കുകയുണ്ടായി.
ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ കൈവരിക്കാനായത് ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ മാരടക്കമുള്ള വിഭാഗത്തിന്‍റെ പ്രയത്നം മൂലമാണ്. 2008 മുതല്‍ ജെ.പി.എച്ച്.എന്‍ മാരെ സഹായിക്കാന്‍ നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമിതരായിട്ടുള്ള ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ഇന്‍സെന്‍റീവ് നല്‍കുന്നത് ഗവണ്‍മെന്‍റിന്‍റെ റൂള്‍ അനുസരിച്ചാണ്. ആതിന് വ്യത്യാസം വരുത്തുവാന്‍ ജെ.പി.എച്ച്.എന്‍മാര്‍ക്ക് കഴിയില്ല. ആരോഗ്യ വകുപ്പ് കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ കടമയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കയറുന്ന നടപടി അംഗീകരിക്കാനാവില്ല.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ അധിക്ഷേപിക്കുവാന്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ജീവനക്കാരെ പൊതു സമൂഹത്തില്‍ അധിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. ആയതിനാല്‍ വിദ്വേഷ പ്രസംഗം നടത്തിയ സി.ഐ.ടി.യു. നേതാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ അംഗമായ കാറ്റഗറി സംഘടന എന്ന നിലയിൽ സമരത്തിന് സംസ്ഥാന വ്യാപകമായി എല്ലാ സഹായങ്ങളും ഉണ്ട്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായ് നിൽക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇത്തരം ചില വാക്കുകൾ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് അറിയാതെ പറ്റി പോയതാകാം.ജെ. പി എച്ച് ന്മാർ അനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ ഉള്ളത് കൂടി ചർച്ച ചെയ്യണമെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളതെന്നും ജോയിൻ്റ് കൗൺസിൽ അറിയിച്ചു.
പഴയ കാലമല്ലെന്നോർക്കുക നേതാക്കളെ, എന്നും നാം പറയുന്നിടത്തു നിൽക്കുമെന്നു കരുതരുത്. ആളുകൾ കൂടുമ്പോൾ അണപൊട്ടിയൊഴുകരുത് വാക്കുകൾ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…
കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…
വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…