കോട്ടയം: മാടപ്പള്ളിസിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിവസം പൂർത്തിയാക്കിയ ജനവരി 13ന് കോട്ടയം കളക്‌ട്രേറ്റിനു മുന്നിൽ പോരാളികളുടെ സംഗമം നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സംഘടിത സമര ശക്തിക്കു മുന്നിൽ മുഖ്യമന്ത്രിക്ക് പരാജയം സമ്മതിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.
ആൻ്റോ ആൻ്റണി എം.പി, ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എംഎൽഎ, മുൻ കേന്ദ്ര മന്ത്രി പി.സി.തോമസ്,
കെ പി സി സി രാഷട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്,
ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം അഡ്വ.ജി.രാമൻ നായർ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, മുൻ എം എൽ എ ജോസഫ് എം.പുതുശ്ശേരി,
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻ്റ് എം.പി.മത്തായി
കുഞ്ഞുകോശി പോൾ, വി.ജെ. ലാലി, അഡ്വ. പ്രിൻസ് ലൂക്കോസ്, കെ ഡി പി സംസ്ഥാന പ്രസിഡൻ്റ് സലിം പി.മാത്യു, എം.പി.ജോസഫ് ഐ എ എസ്, കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ, സംസ്ഥാന രക്ഷാധികാരികൾകെ.ശൈവ പ്രസാദ്, എം.റ്റി.തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കുര്യൻ, റ്റി.സി.രാമചന്ദ്രൻ, ചന്ദ്രാംഗദൻ മാടായി, ബ്ലോക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, ശിവദാസൻ മടത്തിൽ, വിനു കുര്യാക്കോസ്, ഫാ.വി.എം.മാത്യു, മിനി കെ.ഫിലിപ്പ്, ഫിലിപ്പ് വർഗ്ഗീസ്, ജസ്റ്റിൻ ബ്രൂസ്, റ്റി.എസ്.സലിം, സക്കീർ ചങ്ങമ്പള്ളി, ബിഎസ്പി ജില്ലാ കോഡിനേറ്റർ ബേബി ജോസഫ്, ശരണ്യ രാജ്, ഷിബു ഏഴേപുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു. സംഗമത്തിനു ശേഷം നടന്ന സംസ്ഥാന സമിതി യോഗം ജില്ലാ,പ്രാദേശിക തലങ്ങളിൽ സമരം ശക്തമാക്കുവാൻ തീരുമാനിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28…
കോഴിക്കോട്:താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ…
എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…