കൊല്ലം പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം വെളളിമൺ ഇടക്കര കോളനിയിൽ ഷാനവാസ് മകൻ ഷാനു(36) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ഷാനു സ്ഥിരമായി മീൻ ഇറക്കുന്ന വള്ളത്തിൽ നിന്നും മീൻ ഇറക്കാൻ സഹായിക്കാൻ ഒപ്പം കൂടിയ പതിനേഴുകാരനെയാണ് ഇയാൾ കുത്തി പരിക്കൽപ്പിച്ചത്. വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ഈ വിരോധത്തിൽ ഇയാൾ കുട്ടിയെ പിടിച്ചുവലിച്ച് ലോക്കർ റൂമിന്റെ പിറകിൽ കൊണ്ടുപോയി അവിടെ കിടന്ന ഒരു ബിയർ കുപ്പി പൊട്ടിച്ച് നെഞ്ചിനു താഴെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാനു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ റെനോൾസ്, സാൾട്രസ്, രാജീവ് എസ്.സി.പി.ഒ മാരായ തോമസ്, ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…