വാഹനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൽ കൂടി ഓച്ചിറ പോലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. കരിക്കോട്, പൊങ്ങോട്ടുവിള വടക്കതിൽ ദീപാ ഭവനം വീട്ടിൽ ഗംഗാധരൻ മകൻ അഖിൽ ദേവസ്യ(26) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഇയാൾ ഭാര്യവീടായ കുലശേഖരപുരം കോട്ടക്കുപുറത്തുള്ള വാഴപ്പിള്ളിത്തറയിൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട ഒന്നും രണ്ടും പ്രതികളായ ആലപ്പാട് സ്വദേശി ശരത്ത്, ചങ്ങൻകുളങ്ങര സ്വദേശി അച്ചു എന്ന അഖിൽ മോഹൻ എന്നിവർ നേരത്തെ തന്നെ പോലീസിന്റെ പിടിയിലായിരുന്നു. ചങ്ങൻകുളങ്ങര സ്വദേശി അഖിലിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അഖിലിന്റെ സഹോദരൻ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്ന വ്യക്തിക്ക് വാടകയ്ക്ക് നൽകിയിരുന്നു. അത് അമലിന്റെ സമ്മതമില്ലാതെ സുജിത്ത് പ്രതിയായ ശരത്തിന് നൽകി. വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടർന്ന് അഖിലും സഹോദരൻ അമലും ചേർന്ന് വാഹനം തിരികെ കൊണ്ടു പോന്നു. ഈ വിരോധത്തിൽ പ്രതികൾ വടിവാളും മറ്റുമായി അഖിലിന്റെ വീടിന് സമീപം എത്തിയ ശേഷം അഖിലിനെ വെട്ടി പരിക്കൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മർദ്ദനമേറ്റിരുന്നു. തുടർന്ന് പെപ്പർ സ്‌പ്രേ പ്രയോഗിച്ച് കാഴ്ച മറച്ച ശേഷം പ്രതികൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഓച്ചിറ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഓ മാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…
യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം…