“സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”

അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കടൽ തീർത്ത് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF-BEFI) സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസിലേക്കു മാർച്ചും സംഘടിപ്പിച്ചു.
കേരള ബാങ്ക് ജീവനക്കാരിൽ അമിത ജോലിഭാരവും ഏകപക്ഷീയമായ തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നടക്കുകയില്ലെന്ന് സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെ ധിക്കാരം അനുവദിക്കാൻ കഴിയില്ല. ഇത്തരം നടപടികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് പുതിയ മരുന്ന് നൽകാനായി നിർബന്ധിക്കരുത്. കേരള സഹകരണ പ്രസ്ഥാനത്തിന് കൈത്താങ്ങ് ആകുന്നതിനാണ് കേരള സർക്കാർ കേരള ബാങ്ക് രൂപീകരിച്ചത്. അതിനുവേണ്ടി ഏറ്റവും കൂടി കൂടുതൽ പ്രവർത്തിച്ച ജീവനക്കാരാണ് കേരള ബാങ്ക് ജീവനക്കാർ. എന്നാൽ മാനേജ്മെൻറ് അടക്കം ശമ്പളപരിഷ്കരണം പോലും KBEF-മായി ചർച്ച ചെയ്യാനുളള മര്യാദ കാണിക്കുന്നില്ല. എല്ലാ കാലവും ഇങ്ങനെ പോകാൻ കഴിയില്ല എന്ന് എളമരം കരീം മുന്നറിയിപ്പു നൽകി.
ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജീവനക്കാർക്ക് വേണ്ടി സർക്കാർ ഇടപെടേണ്ട കാര്യങ്ങൾ നടത്തിയെടുക്കാൻ മാനേജ്മെൻറ് ജീവനക്കാർക്ക് വേണ്ടി മുന്നിട്ടിറങ്ങണം അതുകൊണ്ട് സർക്കാരും ബാങ്ക് മാനേജ്മെൻറും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സഹകരണ മേഖല സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനും മാനേജ്മെന്റിനും ജീവനക്കാർക്കും ഉണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
BEFI സംസ്ഥാന സെക്രട്ടറി സനിൽ ബാബു, ഫെഡറേഷൻ ജനറൽ സെക്രട്ടറി, കെ.ടി.അനിൽകുമാർ, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ, ജയചന്ദ്രൻ, ശ്രീകുമാർ (FSETO) എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ KBEF അംഗങ്ങൾ അണിനിരന്ന ധർണ്ണയും മാർച്ചും സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി ആർ രമേഷ്, ഓർഗനൈസിംഗ് സെക്രട്ടറി, കെ. പി. ഷാ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, തിരുവനന്തപുരം ജില്ല സെക്രട്ടറി പ്രതീഷ് വാമൻ എന്നിവർ പങ്കെടുത്തു. കേരള ബാങ്ക് ജീവനക്കാരുടെ വിവിധ വിഷയങ്ങളായ ബാങ്കിലെ തസ്തിക നിർണയിച്ച് മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, പ്രമോഷൻ ലഭിച്ച PTS ജീവനക്കാരുടെ ശമ്പളം പുതിയ സ്കെയിൽ നിർണയിച്ചു നൽകുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ദിവസവേതന/ കരാർ/ കമ്മീഷൻ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കേരള ബാങ്ക് ജീവനക്കാരുടെ സർവീസ് റൂൾ തയ്യാറാക്കുക, മുൻ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ ഇന്റഗ്രേഷൻ പൂർത്തീകരിക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക എന്നിവ ഉയർത്തിയാണ് സെക്രട്ടറിയേറ്റ് ധർണ്ണയും, ഹെഡ് ഓഫീസ് മാർച്ചും സംഘടിപ്പിച്ചത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

1 hour ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

2 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

2 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

2 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

3 hours ago

സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍.

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…

4 hours ago