Categories: Kerala News

ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുo.

ആലപ്പുഴ: ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സർവ്വീസുകൾ പുന:ക്രമീകരിക്കുന്നതിനും ധാരണയായി. കൃഷിമന്ത്രി പി.പ്രസാദ് ഗതാഗത മന്ത്രി K B ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാർ കൂടുതൽ ഉള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും. കൃഷിമന്ത്രിയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വനിതാ വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിനായി തുടർപ്രവർത്തനങ്ങൾക്ക് PWD കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കോവിഡിന് മുൻപ് രാവിലെ ഉണ്ടായിരുന്ന വയലാർ എട്ടുപുരയ്ക്കൽ , തുറവൂർ വളമംഗലം സർവ്വീസുകൾ പുനരാംരംഭിക്കും. എല്ലാ ദിവസവും രാവിലെ അർത്തുങ്കലിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസ് ആരംഭിക്കുന്നതിനും തീരുമാനമായി. രാത്രി അർത്തുങ്കലിൽ തങ്ങി സർവ്വീസ് നടത്തുന്ന
രീതിയിലായിരിക്കും ഇത്. രാവിലെയുള്ള എറണാകുളം – ചെല്ലാനം – അന്ധകാരനഴി – അർത്തുങ്കൽ – വണ്ടാനം മെഡിക്കൽ കോളേജ് സർവീസ് വൈകുന്നേരം തിരികേയും ആരംഭിക്കും. ചേർത്തലയിൽ നിന്നും കമ്പത്തേക്കും പഴനിയിലേക്കുമുള്ള സർവ്വീസുകൾ ലാഭകരമാക്കുന്നതിന് റൂട്ട് പുനക്രമീകരിക്കും. ചേർത്തല -തുറവൂർ – ഗുരുവായൂർ സർവ്വീസും പരിഗണനയിലുണ്ട്. ചേർത്തല – കണിച്ചുകുളങ്ങര – ആലപ്പുഴ സിവിൽ സ്റ്റേഷൻ സർവ്വീസിൻ്റെ ഫീസിബിലിറ്റി പരിശോധിച്ച് സാധ്യത പരിഗണിക്കും. ചേർത്തല സ്റ്റാൻഡിലെ വികസന സമിതി അടിയന്തിരമായി പുന: സംഘടിപ്പിച്ച് കൃഷി മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. ചേർത്തല ബസ്സ്റ്റാൻഡിൽ നിലവിലുള്ള പോരായ്മകൾ വികസന സമിതികൂടി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

1 hour ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

1 hour ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

1 hour ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

2 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

3 hours ago

സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍.

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…

4 hours ago