കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം എതെന്ന് കണ്ടുപിടിക്കുന്നതിൽ കേമൻ, ഇനിയൊരാൾ ഔഷധം നിശ്ചയിക്കുന്നതിൽ വിദഗ്ദ്ധൻ. കഴിവിന്റെ കാര്യത്തിൽ, അതേ പോലെയായിരുന്നു അക്കാലത്തെ സി.പി.ഐയിലെ നേതാക്കൾ.
പാർട്ടി തന്ത്രങ്ങളാവിഷ്ക്കരിക്കാൻ എം എൻ ഗോവിന്ദൻ നായർ, നടപ്പിലാക്കാൻ ടി വി തോമസ്, വ്യാഖ്യാനിക്കാൻ എൻ ഇ ബലറാമോ, സി ഉണ്ണി രാജയോ, ജനങ്ങളിലേക്കിറങ്ങി ചെല്ലാൻ പി കെ വി, ഇ ചന്ദ്രശേഖരൻ നായർ തുടങ്ങിയ സൗമ്യരായവർ. ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകുന്ന ക്യാപ്റ്റനായി അച്ചുതമേനോൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ആദ്യം ഹൃദയം കൊണ്ടറിയാനും ബുദ്ധികൊണ്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാനും അച്ചുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിമാർക്ക് കഴിഞ്ഞു. കേരളത്തിൽ വികസനത്തിന് കുതിപ്പുണ്ടായ കാലമായി…
കേരള സംസ്ഥാനത്തെ വികസനത്തിന്റെ വഴിയിലൂടെ ശരിയായ് നയിച്ച അച്ചുതമേനോനെപ്പോലുള്ളവർ കഥയിൽ മാത്രം ജീവിച്ചിരിക്കുന്നവരായി തോന്നുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്..!!!
കേരളവികസനത്തിൽ സി.അച്ചുതമേനോന്റെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങള്‍.
കെ.എം.എം.എല്‍, ചവറ
സപ്ലൈകോ
ഔഷധി
സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്
റീജണല്‍ ക്യാന്‍സര്‍ സെന്റര്‍
സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡ്, കോഴിക്കോട്
കേരള അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍
ബാംബൂ കോര്‍പറേഷന്‍
ഹൗസിങ് ബോര്‍ഡ്
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്
ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, തിരുവനന്തപുരം
എസ്.എഫ്.സി.കെ പുനലൂര്‍
കെല്‍ട്രോണ്‍
കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോര്‍ എസ്.സി./എസ്.ടി
കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്
മീറ്റ് പ്രൊഡക്ട്സ് ഇന്ത്യ ലിമിറ്റഡ്
കാംകോ, ആലുവ
കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ്, കണ്ണൂര്‍
കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍
സീതാറാം ടെക്സ്റ്റയില്‍സ്, തൃശൂര്‍
കേരള സ്റ്റേറ്റ് ഫിഷറീസ് ഡവലപ്മെന്റ് കോര്‍പറേഷന്‍
കെല്‍ട്രോണ്‍ മാഗ്നറ്റിക് ലിമിറ്റഡ്
സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍
കെല്‍ട്രോണ്‍ റെസിസ്റ്റേഴ്സ് ലിമിറ്റഡ്
ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോര്‍ഡ്
ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍
റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, പുനലൂര്‍
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്സ് ട്രേഡിങ് കോര്‍പറേഷന്‍
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
കേരള കാര്‍ഷിക സര്‍വകലാശാല
ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്ററ്റ്യൂട്ട്
പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
സി.ഡി.എസ്
സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്
റീജണല്‍ റിസര്‍ച്ച് ലബോറട്ടറീസ്
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍
ചിത്രാഞ്ജലി സ്റ്റുഡിയോ
ശ്രീചിത്ര മെഡിക്കല്‍ സെന്റര്
(ലിസ്റ്റ് അപൂർണ്ണം )
1957ലെ ആദ്യ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക തയ്യാറാക്കാൻ നേതൃത്വം കൊടുത്തത് അച്ചുതമേനോനായിരുന്നു.
1969ൽ ചരിത്രത്തിലാദ്യമായി നിയമസഭാംഗമല്ലാത്തൊരാളും രാജ്യസഭാംഗവുമായ ഒരാൾ കേരള മുഖ്യമന്ത്രിയാകുന്നത് സി.അച്ചുതമേനോനാണ്.
1970 ൽ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കി – 1971 ൽ സ്വകാര്യ വനം ദേശവത്ക്കരിച്ചു.1972 ൽ കേരള ഭൂപരിഷ്ക്കരണ ഭേദഗതി ബിൽ, സ്വകാര്യ വനനിയമം പാസ്സാക്കി.
തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് പ്രചകളിൽ നിന്നും നെല്ലും അരിയും കൈപ്പറ്റിയിരുന്നത് 1976 ൽ നിറുത്തലാക്കികൊണ്ടുള്ള നിയമം കൊണ്ടുവന്നു.കൂട്ടുകുടംബം വ്യവസ്ഥിതി നിയമം മാറ്റപ്പെടുത്തി.
പൊതു ആരോഗ്യ മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചു.മെഡിക്കൽ കോളേജുകൾ, 500ൽ അധികം വരുന്ന ഹെൽത്ത് സെന്ററുകൾ, കായൽ ദേശവത്ക്കരണം, പൊതുവിദ്യാഭ്യാസ സമ്പ്രദായം, പൊതുവിതരണ മേഖല തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി.
1969 നവംബർ 1 മുതൽ 1970 ആഗസ്റ്റ് 1 വരേയും – 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരേയും കേരളത്തിന്റെ മുഖ്യ മന്ത്രിയായി…
മാതൃകാ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് സി.അച്ചുതമേനോൻ 1991 ആഗസ്റ്റ് 16
ന് മരണമടഞ്ഞു…
ദേഹം മൺമറഞ്ഞതെങ്കിലും
ജനമനസ്സുകളിലെന്നും
ജീവിക്കുന്നു സഖാവിനെ
മറക്കില്ല ഞങ്ങളിൽ ജീവനുള്ള കാലം വരെയും..
ജീവിച്ചു കൊണ്ടിരിക്കും സഖാവെ
വരുംതലമുറകളിലും
കേരളമുള്ള കാലത്തോളം
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…
തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…