Categories: Kerala News

മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ദേശീയ യുവജന ദിനാചരണം നടത്തി.

മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ നേതൃതത്തിൽ യുവദീപം പരിപാടിയും “വിവേകാനന്ദ ദർശനവും ഇന്ത്യൻ യുവതയും”എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണoസംഘടിപ്പിച്ചു.  ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി സരോജാക്ഷൻപിള്ള യുവജന ദിനസന്ദേശവും വിഷയാവതരണവും നടത്തി. ചടങ്ങിൽ പങ്കെടുത്തവർദീപംതെളിയിച്ച് ദേശീയ യുവജന ദിനത്തിന് ഐക്യദാർഠ്യപ്രതിജ്ഞയെടുത്തു. ഗ്രന്ഥശാലാ സംഘം മൈനാഗപ്പള്ളി നേതൃ സമിതി കൺവീനർ കെ.പി.ദിനേശ്,ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, യുവത വിഭാഗം കൺവീനർ റജി കൃഷ്ണൻ, ഭരണ സമിതിയംഗം ആർ.ശ്രീകുമാർ, ലൈബ്രറി പ്രവർത്തകർ, യുവത അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽപങ്കെടുത്തു.

News Desk

Recent Posts

മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി.

മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…

2 hours ago

പി.വി.അൻവർ രാജിവയ്ക്കും. തൃണമൂൽ ബന്ധം രാജിവച്ചേ പറ്റു.

തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…

3 hours ago

അയൽവാസികൾ തമ്മിലുണ്ടായ തർക്കo,കടപ്പാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു.

കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…

3 hours ago

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

13 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

13 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

13 hours ago