അയൽവാസികൾ തമ്മിലുണ്ടായ തർക്കo,കടപ്പാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു.
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ് (ലാലു)വിന്റെ തർക്കം.മദ്യപിച്ച ശേഷമാണ് തർക്കമുണ്ടായതെന്ന് സൂചനയുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കൊല്ലം കപ്പാക്കടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. ലാലു എന്ന് വിളിക്കുന്ന ഫിലിപ്പ് (42) ആണ് മരിച്ചത്.പോലീസ് എത്തി കൂടുതൽ അന്വേഷണം നടത്തുന്നു.





