കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ പറഞ്ഞു. ലോട്ടറി കച്ചവടം നടത്തുന്ന പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് നൽകുന്ന കമ്മീഷനുൾപ്പെടെയുള്ള കാര്യങ്ങളിൽ പുനരാലോചന നടത്തണമെന്നും ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(AlTUC) കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ നയസമീപനങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായി ബി മോഹൻദാസ് ( പ്രസിഡൻ്റ്) സുകേശൻ ചൂലിക്കാട്, ആർ ചന്ദ്രിക ടീച്ചർ, സുഭദ്രാമ്മ ശൂരനാട്, ജെ ജി അനന്ദകൃഷ്ണൻ, എം സുരേന്ദ്രൻ കൊട്ടാരക്കര (വൈസ് പ്രസിഡൻ്റെന്മാർ) എ അലിയാരുകുഞ്ഞ് (സെക്രട്ടറി) ബി രാജു, എസ് മണികണ്ഠൻ,എസ് രാജൻ, കെ ശശിധരൻ പിള്ള, എസ് എൻ പുരം സുനിൽ ( ജോ. സെക്രട്ടറിമാർ) എസ് രാധാമണി അമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…
കോഴിക്കോട്: കേരളത്തില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും.…