Categories: Kerala News

തിങ്കളാഴ്ച പമ്പുകള്‍ അടച്ചിടും, ജാഗ്രതെ.

കോഴിക്കോട്: കേരളത്തില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ യാതൊരു പ്രകോപനവും കൂടാതെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ തീരുമാനം.

കഴിഞ്ഞ കുറച്ചു നാളുകളായി പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും കാര്യമായ ഭിന്നത പ്രകടമായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന ബാറ്റ തുകയുമായി ബന്ധപ്പെട്ടായിരുന്നു ഈ തര്‍ക്കം ഉടലെടുത്തത്. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസയെന്ന പേരില്‍ 300 രൂപയാണ് നിലവില്‍ ഡീലര്‍മാര്‍ നല്‍കിവരുന്നത്.

എന്നാല്‍ ഇത് വര്‍ധിപ്പിക്കണം എന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. 300 രൂപ പര്യാപ്തമല്ലെന്നാണ് ടാങ്ക് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ഡീലര്‍മാര്‍ സമ്മതം മൂളിയിരുന്നില്ല. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായത്. ചായ പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചതോടെ ഡ്രൈവര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കോഴിക്കോട് എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ വച്ച് ഇരുകൂട്ടരുടെയും ചര്‍ച്ച സംഘടിപ്പിച്ചത്. ഈ യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്.

News Desk

Recent Posts

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

9 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

9 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

9 hours ago

തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…

9 hours ago

സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.

ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…

9 hours ago

കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു.

കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…

9 hours ago