ഇതിനു മുമ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തര്‍ക്ക വിഷയമാക്കിയിട്ടില്ല. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ അപമാനിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന പ്രചരണം നടത്തിയത്. ഈ സാഹചര്യത്തില്‍ പണിമുടക്കമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ല. പണിമുടക്ക് നോട്ടീസ് നല്‍കി മുന്നോട്ടു പോകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലാ എങ്കില്‍ ജനുവരി 22 ന് പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമാപന സമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പങ്കാളിത്തപെന്‍ഷന്‍ പുനഃപ്പരിശോധനാ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പഴയപന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ച് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, എ.കെ.എസ്.ടി.യു പ്രസിഡന്റ് കെ.കെ.സുധാകരന്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള പി.എസ്.സി. സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍, യുണൈറ്റഡ് ഫോറം ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി വി.ഒ.ജോയ്, പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രൊഫ.റ്റി.ജി.ഹരികുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
രണ്ടാംദിവസത്തെ സമരപരിപാടികള്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…