പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.

കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.. ഫെബ്രുവരി 24 ഇന് വൈകുന്നേരം കൊല്ലം ബസ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുന്ന ‘കണ്ണൂർ കാഴ്ചകൾ ‘ എന്ന ട്രിപ്പിലാണ് മുത്തപ്പ തെയ്യങ്ങളുടെ ദർശനം ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത് കൂടാതെ ബേക്കൽ കോട്ട പാലക്കയംതട്ട് വെള്ളരിക്കുണ്ട് വെള്ളച്ചാട്ടം, പെറ്റ് സ്റ്റേഷൻ, പയ്യാമ്പലം, സെന്റ് ആഞ്ചലോ ഫോർട്ട്,അറക്കൽ മ്യൂസിയം, മിട്ടായിത്തെരുവ്, ബേപ്പൂർ ബീച്ച് എന്നിവയും യാത്രയിൽ ഉൾപ്പെടും..ഒരാൾക്ക് 2800 രൂപയാണ് നിരക്ക്.

കണ്ണൂർ കാഴ്ചകൾക്ക് പുറമെ മറ്റ് അനേകം ഉല്ലാസ് യാത്രകളും ബജറ്റ് ടൂറിസം ഈ മാസത്തിൽ ഒരുക്കിയിട്ടുണ്ട്… ഫെബ്രുവരി 15ന്റെ വാഗമൺ യാത്ര രാവിലെ 5 മണിക്ക് ആരംഭിച്ച രാത്രി 10 30 ന് മടങ്ങിയെത്തും… 1,020 രൂപയാണ് ഒരാൾക്ക് റേറ്റ്… അതിൽ ബസ് ഫെയറും ഉച്ചഭക്ഷണവും ഉൾപ്പെടും… പതിനാറാം തീയതിയിലെ പാണിയേലിപ്പോര്,പൊന്മുടി എന്നീ ട്രിപ്പുകൾ യഥാക്രമം 0500 മണി 06.30 എന്നീ സമയങ്ങളിൽ
ആരംഭിക്കും…
ഫെബ്രുവരി 17 ന്റെ ഗവി -പരുന്തുംപാറ യാത്ര രാവിലെ 5 മണിക്ക് ആരംഭിക്കും… കുട്ടവഞ്ചി സവാരി, ഉച്ചഭക്ഷണം, എല്ലാ പ്രവേശന ഫീസുകളും പാക്കേജിൽ ഉൾപ്പെടും.. 1750 രൂപയാണ് നിരക്ക്..
ഫെബ്രുവരി 19 ന്റെ ഗുരുവായൂർ യാത്ര രാത്രി 9 മണിക്ക് പുറപ്പെട്ടു നിർമാല്യ ദർശനത്തിന്റെ സമയത്ത് ഗുരുവായൂരിൽ എത്തി ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ കോട്ട, തൃപ്രയാർ, കൊടുങ്ങല്ലൂർ, പറവൂർ ദക്ഷിണ മൂകാംബി എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അന്ന് രാത്രി തന്നെ മടങ്ങിയെത്തും…. ഫെബ്രുവരി 20 ന്റെ പാലക്കാട്‌ യാത്ര രാത്രി 9 മണിക്ക് ആരംഭിച്ച്‌ 21,22 തീയതികളിലായി പാലക്കാട്‌ കോട്ട, കൽപ്പാത്തി അഗ്രഹാരം,മലമ്പുഴ,കൊല്ലംകോട് ഗ്രാമം, നെല്ലിയാമ്പതി, പോത്തുണ്ടി ഡാം എന്നിവ കണ്ട ശേഷം മടങ്ങിയെത്തും 2000 രൂപയാണ് ഒരാൾക്ക് ചാർജ്… ഫെബ്രുവരി 22 ന്റെ മൂന്നാർ യാത്ര രാവിലെ 5 മണിക്ക് ആരംഭിച്ചു അടുത്ത ദിവസം രാത്രി 12 മണിക്ക് മടങ്ങിയെത്തും…
ഫെബ്രുവരി 22ലെ മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ എന്ന യാത്രയിൽ 5 ക്ഷേത്രങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്… ആലുവ ശിവക്ഷേത്രം,വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ ശിവ ക്ഷേത്രം..നിരക്ക് 820/.
ഫെബ്രുവരി 23 ന്റെ മാംഗോ മെഡോസ് യാത്രയ്ക്ക് 1780/ രൂപയാണ് നിരക്ക്… ബസ്ചാർജ്, പാർക്കിലെ പ്രവേശന ഫീസ്‌, എല്ലാ റൈഡിലേക്കുമുള്ള പ്രവേശന ഫീസ്‌, പ്രഭാത, ഉച്ച ഭക്ഷണങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടും…
ഫെബ്രുവരി 27 ന്റെ കപ്പൽ യാത്ര രാവിലെ 10 മണിക്ക് കൊല്ലത്തു നിന്നും പുറപ്പെടും.. ഉച്ച ഭക്ഷണം ഒഴികെയുള്ള എല്ലാ ചെലവുകളും ഉൾപ്പെടുന്ന യാത്രക്ക് 4240/ രൂപയാണ് നിരക്ക്….
അന്വേഷണങ്ങൾക്കു : 9747969768,9995554409,7592928817

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ.

എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…

5 hours ago

അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(88) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…

13 hours ago

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

24 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

24 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

1 day ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

1 day ago