കോട്ടയം:പരന്നുകിടക്കുന്ന സൗഹൃദങ്ങളുടെ വ്യാപ്തികൊണ്ടാവണം ഏതാണ്ട് എല്ലാ ദിവസങ്ങളിലും വേർപാടുകളുടെ വേദനയിൽ ഞാൻ പുളഞ്ഞുപോകുന്നു. ഒരുകാലത്ത് ഒരുപാട് പേരുടെ സ്നേഹവാത്സല്യവും സഹായ സഹകരണങ്ങളും കൊണ്ടാണ് എന്റെ കൊച്ചുകൊച്ചു സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിപ്പോകാൻ എനിക്കു സാധിച്ചിരുന്നത്. പിന്നെപ്പിന്നെ എന്റെ ലോകവും പ്രവർത്തനങ്ങളും വിപുലമായി. അപ്പോഴും എനിക്കു തണലേകിയ ആരേയും മറന്നില്ല. സൗകര്യം കിട്ടുമ്പോഴൊക്കെ ആ സൗഹൃദങ്ങളെ നെഞ്ചോടുചേർത്തു താലോലിച്ചു.
എന്നെ കൈപിടിച്ചുനടത്തിയ ഏറെപ്പേരും കാലാകാലങ്ങളിൽ മൺമറഞ്ഞുപോയി. അപ്പോഴൊക്കെ മനസ്സ് പിടഞ്ഞു. സങ്കടത്തോടെ അവർ നൽകിയ സ്നേഹമോർത്തു. ചിലരെപ്പറ്റിയൊക്കെ എഴുതും. എല്ലാവരെപ്പറ്റിയും പറയാനുണ്ടാകും ഒരുപാടൊക്കെ. നിത്യേന അങ്ങനെ എഴുതാൻ ഇടയാകും വിധമാണ് വേർപാടുകളുടെ തോത്. പലപ്പോഴും എഴുതാൻ പറ്റാറില്ല. കൊഴിഞ്ഞു വീണവരുടെ അരികിൽ ഓടിയെത്താനും കഴിഞ്ഞെന്നുവരില്ല. എങ്കിലും അവരൊക്കെ എന്റെ ഹൃദയത്തിലുണ്ടാവും. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന എസ്. ജയചന്ദ്രൻ നായർസാർ, കോതമംഗലത്തെ സാംസ്കാരിക രംഗത്ത് തിളങ്ങിയ ആന്റണി എബ്രഹാം തുടങ്ങിയവരൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്നെ നൊമ്പരപ്പെടുത്തി കടന്നുപോയി.
ഇന്നിപ്പോൾ മോപ്പസാങ് വാലത്ത് മരണപ്പെട്ട വിവരം അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഐൻസ്റ്റീൻ വാലത്ത്, സോക്രട്ടീസ് കെ. വാലത്ത് എന്നിവരിലൂടെ അറിഞ്ഞു. മൂന്നുപേരും വലിയ കലാകാരന്മാരാണ്; എഴുത്തുകാർ, വരക്കാർ. പ്രശസ്ത സ്ഥലനാമ ചരിത്രകാരൻ വി.വി.കെ. വാലത്തിന്റെ മക്കളാണിവർ.
മോപ്പസാങ് വാലത്ത് അറിയപ്പെടുന്ന ചിത്രകാരനാണ്. ദീർഘകാലം കോട്ടയം എസ്.പി.സി.എസിൽ പബ്ലിക്കേഷൻ വിഭാഗം തലവനായിരുന്നു. അക്കാലത്ത് കോട്ടയത്തു പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ ഓഫീസിൽ പോയി കാണും. ദീർഘനേരം ഓരോന്നു പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നിലിരിക്കും.
എന്നെ വലിയ ഇഷ്ടമായിരുന്നു മോപ്പസാങിന്. ആരെയെങ്കിലും വിളിക്കണമെങ്കിൽ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന ലാന്റ് ഫോണിൽ എത്ര വേണമെങ്കിലും എനിക്കു വിളിക്കാം. അന്നൊന്നും ‘ഉൺമ’ കാര്യമായി പുസ്തക പ്രസാധനം ആരംഭിച്ചിട്ടില്ല. ഉൺമ മിനിമാസികയിലൂടെയാണ് ഞങ്ങളുടെ സ്നേഹബന്ധം ആരംഭിക്കുന്നത്. അദ്ദേഹം വരച്ച ചിത്രങ്ങൾ അക്കാലത്ത് ‘ഉൺമ’യിൽ വന്നിട്ടുണ്ട്. മധുരമായ പുഞ്ചിരിയോടും വർത്തമാനത്തോടും കൂടിമാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളു. വർഷങ്ങളുടെ ബന്ധം. കുറേക്കാലമായി തമ്മിൽ കാണാറില്ലായിരുന്നു. സൗകര്യമുണ്ടായിട്ടും അതു നടന്നില്ലെന്നതിൽ ഇപ്പോൾ വേദന തോന്നുന്നു. കോട്ടയത്തെ വീട്ടിൽ ഒരിക്കൽ പോയിരുന്ന് കുറേനേരം സംസാരിച്ചു.
എസ്.പി.സി.എസിൽ നിന്നും ജോലിയുപേക്ഷിച്ച് കണ്ണീരോടെ ഇറങ്ങിപ്പോരേണ്ടിവന്ന അവസ്ഥയെപ്പറ്റി മോപ്പസാങ് സാർ എന്നോടു സംസാരിച്ചതോർക്കുന്നു. പിരിഞ്ഞുപോന്നിട്ടും ആ സ്ഥാപനം അദ്ദേഹത്തെ ഒരുപാട് വേട്ടയാടി എന്ന സത്യം എനിക്കറിയാം. കേസും നടപടികളും കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടിയ സന്ദർഭമുണ്ടായിട്ടുണ്ട്. പിന്നീടദ്ദേഹം മുഴുവൻ സമയ ചിത്രരചനയിൽ മുഴുകി.
വല്ലാതെ വിഷമം തോന്നുന്നു.
എത്ര പെട്ടെന്നാണ് ഓരോരുത്തർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്നത്!
(നാളെ ഉച്ചയ്ക്കുശേഷം കോട്ടയത്ത് സംസ്കാരം)
ഉൺമ മോഹൻ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…