ഡോ:സിസാ തോമസിന് പെൻഷനും കുടിശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണം – ട്രിബൂണൽ.

മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ.ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ ശ്രീമതി സിസാ തോമസിന് താത്കാലിക പെൻഷനും 2023 മുതലുള്ള കുടിശികയും നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനാലാണ് ഇന്ന് ഉത്തരവിട്ടത്.സ്ഥിരം പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും ഇത്രയും നാൾ എന്ത്കൊണ്ട് നൽകിയില്ലെ ന്നതിന്റെ കാരണം കാണിച്ചുകൊണ്ട് ട്രിബൂനലിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രിബൂനൽ നിർദ്ദേ ശിച്ചു.

തനിക്കെതിരായുള്ള എല്ലാ നടപടികൾക്കും പിന്നിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണൽ സെക്രട്ടറിയായ സി. അജയൻ ആണെന്ന സിസാ തോമസിന്റെ ആരോപണത്തിന്റെ
അടിസ്ഥാനത്തിൽ അദ്ദേഹത്തെ വ്യക്തിപരമായി കേസിൽ എതിർ കക്ഷി ആയി ചേർത്താണ്‌ ഹർജ്ജി ഫയൽ ചെയ്തത്.
കോടതി സി അജയന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.2022 നവംബറിൽ ആണ് ഗവർണരുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസില റുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെ ങ്കിലും കോടതി സിസയുടെ നിയമനം ശരി വയ്ക്കുകയായിരുന്നു.

തുടർന്ന് സിസയ്ക്ക് എതിരെ അച്ചടക്കനടപടി യെടുക്കാനുള്ള സർക്കാർ നടത്തിയ ശ്രമം ഹൈക്കോടതി റദ്ദാ ക്കിയിരുന്നു. അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചുവെ ങ്കിലും സർക്കാരിന്റെ അപ്പീൽ ഹർജ്ജി കോടതി തള്ളിയിരുന്നു. എന്നിട്ടും സിസാ തോമസിന് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയാറായില്ല2023 ഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസ്സാക്കി കൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും തുകകൾ നൽകിയില്ല. ഈ സാഹചര്യത്തിലാ ണ് സിസാ തോമസ് ട്രിബ്യുനലിനെ സമീപിച്ചത്.ഹർജിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

2 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

2 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

2 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

2 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

3 hours ago

സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍.

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…

5 hours ago