കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി ഇവിടെ പീരങ്കി മൈതാനമുണ്ട്. കോർപ്പറേഷൻ ഭരണസമിതി കെട്ടിടങ്ങൾ കെട്ടി മൈതാനത്തെ ചെറുതാക്കി മാറ്റി, ബാക്കിഭാഗം ലോറികൾക്കു പാർക്ക് ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പരിപാടികളും നടക്കുന്നത് ആശ്രാമം മൈതാനത്താണ് .പീരങ്കി മൈതാനംആർക്കും വേണ്ട. അമ്മാതിരി അതിനെ മാറ്റിയെടുക്കാൻ കോർപ്പറേഷന് കഴിഞ്ഞു. പറ്റുമെങ്കിൽ മൈതാനസ്നേഹികൾ ചേർന്ന് കോർപ്പറേഷന് അവാർഡ് നൽകാവുന്നതാണ്. ആശ്രാമം മൈതാനം സർക്കാർ വക തന്നെ പരിപാടികൾക്ക് ആവശ്യമായ ഫീസ് വാങ്ങാറുണ്ട്, റവന്യൂ വകുപ്പു വാങ്ങുന്ന പോലെ കോർപ്പറേഷനും മറ്റെന്തോ പേരിൽ ഫീസ് വാങ്ങുന്നുണ്ട്. ആശ്രാമം മൈതാനം ഇനി നശിപ്പിക്കാനുള്ള ശ്രമം ഉണ്ടാകരുത് എന്നാണ് മൈതാനം സംരക്ഷണ സമിതി പറയുന്നത്. ഇവിടെ നടക്കാൻപാകിയ സംവിധാനങ്ങളും വശങ്ങളിൽ പാറ അടുക്കിയതും മൈതാനത്തിൻ്റെ വീതിയും നീളവും ഇല്ലാതാക്കി. കോൺക്രീറ്റും മണ്ണും കല്ലും കട്ടയും കൊണ്ട് ആശ്രാമത്തെ മിനുക്കാൻ ആരും വരരുതെ എന്നാണ് മൈതാനത്തെ സ്നേഹിക്കുന്നവർ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൈതാനം വാടകയ്ക്ക് കൊടുത്ത വകയിൽ സർക്കാരിന് ലക്ഷങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ മൈതാനത്തെ വൃത്തിയാക്കി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നില്ല എന്ന അക്ഷേപവും നിലനിൽക്കുന്നുണ്ട്.മൈതാനത്തെ അനാവശ്യ കടന്നുകയറ്റങ്ങൾ ഒഴിവാക്കണം. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്നും ഫീസ് ഇടാക്കണം. രണ്ട് മൈതാനങ്ങളേയും സംരക്ഷിക്കാൻ പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുടേയും ഒരു കമ്മിറ്റിക്ക് രൂപം നൽകണം എന്ന് ഒരു പൊതു അഭിപ്രായവും നിലനിൽക്കുന്നു.വരും തലമുറയ്ക്ക് ഇവിടെ മൈതാനങ്ങൾ ഉണ്ടായിരുന്നു എന്ന് ബോധ്യ ബോധ്യപ്പെടണം.പുതിയ മേയർ ഈ വിഷയങ്ങളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കാം.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം: സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും…
അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ…
ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്.…
എറണാകുളം. സ്വകാര്യ ബസ്സുടമയിൽ നിന്നും ബസ് പെർമിറ്റൻ്റ് കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ഏജൻ്റെന്മാരെ വച്ച് കൈക്കൂലി ആവശ്യപ്പെട്ടത്.ആർ.ടി…
റവന്യൂ വകുപ്പിലെ വിഎഫ്ഒ/ഒഎമാരുടെ നിർബന്ധിത സ്ഥലoമാറ്റത്തിനെതിരെ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള എൻജിഒ അസോസിയേഷൻ…
കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി…