പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണു പത്തനംതിട്ടയിൽ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണം.
ഈ കേസിൽ അറുപതില്‍പരം പ്രതികള്‍ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തത് നിരാശാജനകമാണ്. നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്കും ഭാവിയിൽ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഏതു രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുത്.
ഇത്തരം സംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണം നടത്തണം. കൗണ്‍സിലര്‍മാരുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്റെയും സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായ്‌പോഴും ഉണ്ടാകണം. കുട്ടികള്‍ക്കു മാത്രമല്ല, മാതാപിതാക്കള്‍ക്കും കൂടി നല്‍കുന്ന ബോധവല്‍കരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ…
ശബരിമല:അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ്…
പത്തനംതിട്ട: പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്ന്. ഫോൺ പോലീസ് പിടിച്ചെടുത്തു.…
പാലക്കാട് : പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട യുവതിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പോലീസ്. മരിച്ച ജയയുടെ…