ചരിത്രമെന്നോവർത്തമാനമെന്നോ ആധുനികമെന്നോ അത്യാധുനികമെന്നോ പറയുന്നവരാരുമകട്ടെ, പോരാട്ട ഭൂമി സ്വയം സൃഷ്ടിച്ചെടുത്ത് വരുംതലമുറ കൂടി ഒന്നും കിട്ടാത്തവരാകരുത് എന്ന് ഉറച്ച നിലപാട് കൃത്യമാക്കി മുന്നോട്ടു പോകുന്ന ഒരു സംഘടനയും അതിനെ മുന്നോട്ടു നയിക്കുന്ന ജീവനക്കാരും സെക്രട്ടറിയേറ്റ് പടിക്കൽ തങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾക്കായ് സമരം ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി എണ്ണമറ്റ സമരങ്ങൾ പല രൂപത്തിൽ ചെയ്തിട്ടും ഭരിക്കുന്നവർക്ക് പോലും നാണമില്ലാതായാൽ എന്തു ചെയ്യും. കേന്ദ്ര ഗവൺമെൻ്റിനെ കുറ്റം പറഞ്ഞ് എത്ര നാൾ മുന്നോട്ടു പോകാനാകും. അധികാര രാഷ്ട്രീയ സങ്കൽപ്പങ്ങളെ മുറുകെ പിടിച്ച് ഭരിക്കുന്ന പാർട്ടികൾ ആരായാലും അവർക്ക് സ്വാഗതം പറയുന്ന സംഘടനകൾ നിലവിലുണ്ട്. അംഗബലത്തിൽ വലുതെന്ന് ഏത് അറ്റം വരെയും ചരിത്രം നോക്കി പറയുന്ന ഇവർ പേരിനായ് സമരം ചെയ്യുന്നതും ഇവിടെ കാണുന്നുണ്ട്. സത്യസന്ധതയുടെ ആൾ രൂപമായ ധനകാര്യ മന്ത്രിക്ക് നാക്കെടുത്താൻ പറയാനെല്ലാം ഇല്ലായ്മയുടെ കഥകളാണ്. ഇനി നിങ്ങൾ ഇതൊക്കെ എത്ര നാൾ പറയും. പ്രകടനപത്രികയിൽ പറഞ്ഞതിൽപോലും വെള്ളം ചേർത്ത് അതും ആർക്കും നൽകാതെ അടച്ചു വച്ച് അടയിരിക്കുന്ന ഉദ്യോഗസ്ഥ പ്രഫുക്കന്മാർ ഉറങ്ങാതെ ഉണരുക. അഞ്ചര ലക്ഷം വരുന്ന ജീവനക്കാരോടും അധ്യാപകരോടും ലവലേശം ആത്മാർത്ഥ ഉണ്ടെങ്കിൽ അവരുടെ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കാൻ ഭരണകർത്താക്കൾക്ക് ആവുമോ, സമരങ്ങൾ ആർത്തിരമ്പും അത് കടലോളം തിരയായി ഉയരും കടലെടുത്തിട്ട് കഥ പറഞ്ഞിട്ട് കാര്യമില്ല.പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ ഇതുവരെ എടുത്ത നിലപാട് എന്താണ്?
ശമ്പള പരിഷ്ക്കരണത്തിലെഅഞ്ചു വർഷ തത്വം അനാഥമാക്കി?
പിന്നെയോ കുടിശിക സ്വപ്നം കാണാൻ പഠിപ്പിച്ചു?.
മെഡിസെപ്പ് വഴിയാധാരമായി?.
പെൻഷൻകാർ ഒരു ലക്ഷം പേർ അവകാശങ്ങൾ കിട്ടാതെ മരണപ്പെട്ടു?പ്രിയപ്പെട്ട സർക്കാരെ ഇനിയും ആരോടാണ് ഈ കഥ പറയുന്നത്.??????
പത്രാധിപർ.
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…
തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍…